Advertisment

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയിൽ സൗദി അറേബ്യയിലെ ഇന്ത്യൻ സൂകളുകൾ മികച്ച വിജയം കൈവരിച്ചു.

author-image
admin
Updated On
New Update

റിയാദ് : സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയിൽ സൗദി അറേബ്യയിലെ ഇന്ത്യൻ സൂകളുകൾ മികച്ച വിജയം കൈവരിച്ചു. സയൻസ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് എന്നീ വിഷയങ്ങളിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കി ദമാം സ്‌കൂൾ സൗദിയിൽ ഒന്നാമതായി.

Advertisment

publive-image

99.4 ശതമാനം മാർക്കോടെ അനീഷ ഷർമിള അനിൽ കുമാർ ദമാം ഇന്ത്യൻ സ്‌കൂളിൽ ഒന്നാമതെത്തി. 98.6 ശതമാനം മാർക്കോടെ ഹിബ, സമിയ്യ റിയാസ് അഹമ്മദ് മുല്ല രണ്ടാം സ്ഥാനവും, 98 ശതമാനം മാർക്കോടെ അഫ്ര അലീം, ഫാത്തിമ മുഹമ്മദ് അമീൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സൗദിയിൽ തന്നെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതിയ സ്‌കൂൾ കൂടിയാണ് ദമാം സ്‌കൂൾ. 600 വിദ്യാർഥികൾ പരീക്ഷ എഴുതി 100 ശതമാനം വിജയം കരസ്ഥമാക്കിയാണ് ദമാം ഇന്ത്യ സ്‌കൂൾ വീണ്ടും മികവു തെളിയിച്ചത്.

റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിൽ സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷ എഴുതിയ 391 വിദ്യാർഥികളിൽ 346 പേർ വിജയിച്ചു. 45 പേർ ഭാഗികമായി വിജയിച്ചു. 57 പേർ 90 ശതമാനത്തിലധികം മാർക്ക് നേടി. 243 പേർക്ക് ഡിസ്റ്റിംഗ്ഷനും 340 പേർക്ക് ഫസ്റ്റ് ക്ലാസും 6 പേർക്ക് സെകന്റ് ക്ലാസും ലഭിച്ചു.

സയൻസ് വിഭാഗത്തിൽ ഇവെലിൻ സാറാ ഷാജി ഒന്നാം സ്ഥാനവും അരുഷ അയ്യൂബ്, അലീന വിനോദ്, ഇർതിസാ നിദാൽ എന്നിവർ രണ്ടാം സ്ഥാനവും ഇസ്‌റ അമാൻ, ശൈഖ് ഫർഹീൻ മൂന്നാം സ്ഥാനവും നേടി. കൊമേഴ്‌സിൽ റാചൽ റിയാൻ ഒന്നാം സ്ഥാനവും അമർദീപ്, അമ്മാർ എന്നിവർ രണ്ടാം സ്ഥാനവും യാസ്മിൻ മൂന്നാം സ്ഥാനവും നേടി. ഹുമാനിറ്റീസിൽ ഹുദാ നാസർ ഒന്നാം സ്ഥാനവും ദിവ്യാനി റോയ് രണ്ടാം സ്ഥാനവും നേഹ അയ്യൂബ് മൂന്നാം സ്ഥാനവും നേടി.

 

Advertisment