Advertisment

ഉത്സവഛായയിൽ  ഉദ്ഘാടനം, സി ബി എസ് ഇ ക്ളസ്റ്റർ മീറ്റ് ജിദ്ദയിൽ കൊടിയേറി . 

New Update

ജിദ്ദ: സൗദി ചാപ്റ്റർ സി  ബി  എസ്  ഇ   സ്‌കൂളുകളുടെ    ഇരുപത്തി  ഒമ്പതാമത്  സ്പോർട്സ്    ക്ളസ്റ്റർ   മീറ്റ്    ആവേശം   മുറ്റിയ   ഉത്സവാന്തരീക്ഷത്തിൽ   ജിദ്ദ ഇന്റെനാ ഷണൽ  ഇന്ത്യൻ   സ്‌കൂൾ    അങ്കണത്തിൽ  കൊടിയെറി.    2019  -  20  അദ്ധ്യയന   വർഷത്തിലെ   ഒന്നാംഘട്ട    ക്ലസ്റ്റർമീറ്റ്  ഈ  മാസം   ഇരുപതു   വരെ  നീണ്ടു നിൽക്കും.  പുതിയ   വേഗവും    ദൂരവും   ഉയരവും    തേടി    കൗമാര    പ്രതിഭ കൾ  മാറ്റുരക്കുന്ന  മീറ്റിൽ  സൗദി  ചാപ്റ്ററിലെ     പതിനെട്ടു സി ബി  എസ്  ഇ   സ്‌കൂളുക ളാണ്    ട്രാക്കിലും  ഫീൽഡിലും  നിറയുക.

Advertisment

publive-image

ക്ലസ്റ്റർ    മീറ്റിന്റെ ഉദ്ഘാടനം അറിയിച്ചുകൊണ്ട്   പാടിയിലെ   മുഖ്യാതിഥിയായ   ഇന്ത്യൻ  കോൺസൽ  ജനറൽ   മുഹമ്മദ്    നൂർ   റഹ്‌മാൻ   ഷെയ്ഖ്    സി ബി എസ് ഇ  പതാക  ഉയർത്തുകയും  മേളയുടെ    ഭാഗചിഹ്നം   അനാ ച്ഛാദനം   ചെയ്യുകയും  ചെയ്തു.   ആതിഥേയരായ  ഇന്റർ നാഷണൽ  ഇന്ത്യൻ   സ്‌കൂളിന്റെ പതാക പ്രിൻസി പ്പാള്‍  ഡോ.  മുസഫ്ഫർ  ഹസ്സനും  ഉയർത്തി.  

publive-image

ക്ലസ്റ്റർ   മീറ്റ്   മത്സരങ്ങളിൽ   പങ്കെടുക്കുന്ന    സ്‌കൂൾ   ടീമുക ളുടെ   ക്യാപ്റ്റമാർ    ഉപചാരപൂർവമുള്ള  പ്രതിക്ജ്ഞ   ചൊല്ലി.     ജിദ്ദ   സ്‌കൂളിലെ    സ്പോർട്സ്    സെക്രട്ടറി   ഹാസിം   അഹമ്മദ്    നേതൃത്വം  നൽകി.

publive-image

സദസ്സിനെ    ആദ്യാവസാനം   പിടിച്ചിരുത്തിയ   കലാപ്രക ടനകളോടെയാണ്     ക്ലസ്റ്റർ  മീറ്റ്    ആരംഭം    കൊണ്ടത്.     ആറ്  - പന്ത്രണ്ട്   ക്ലാസ്സുകളിലെ   ആൺകു ട്ടികളും    പെൺകു ട്ടികളും    അവതരിപ്പിച്ച  നൃത്തനൃത്യങ്ങൾ  ഉൾപ്പെ ടെയുള്ള  സാംസ്കാരിക   ഇനങ്ങൾ    ക്ലസ്റ്റർ  മീറ്റിന്റെ ഉദ്ഘാടന   പരിപാടികളെ  ആവേശനിർഭരമാക്കി.   ആറ്  - എട്ട്   ക്ലാസ്സുകളിലെ  ആൺകുട്ടികൾ     അവതരിപ്പിച്ച   വടക്ക്  - കിഴക്കൻ   അതിർത്തി   പ്രദേശങ്ങളിലെ    നാടോടി   നൃത്തം    മേളയുടെ  മറക്കാനാവാത്ത   ഇനമായി.

publive-image

ആറ്  - പത്ത് ക്ലാസുക ളിലെ  പെൺകുട്ടികൾ  അവതരി പ്പിച്ച    കുറത്തി  നൃത്തം,   കഥക്,   ഭരതനാട്യം   തുടങ്ങി യവയും  സദസ്സിന്റെ  കയ്യടിനേടി. അധ്യാപകരായ  ഗുരു ചഞ്ചു, മൻസൂർ,   പുഷ്പ  കൃഷ്ണൻ ,  ബിന്ദു  ഉദയൻ    എന്നിവർ  സ്റ്റേജ്    ഇനങ്ങൾ   ചിട്ടപ്പെടുത്തി.

സൗദിയിലെ    സി ബി  എസ് ഇ   ഹയർബോർഡ്   മെമ്പർ അബ്ദുൽ ഗഫൂർ  ഡാനിഷ്,    സ്‌കൂൾ  ഒബ്സർവറും കോണ്സലുമായ   സാഹിൽ  ശർമ്മ,   ചാപ്റ്റർ   കൺ വീനറും    അൽമാവാരിദ്    ഇന്റർനാഷണൽ    പ്രിന്സിപ്പാ ളുമായ    അബ്ദുൽ  സമദ്,   മറ്റു  സ്‌കൂളുകളിൽ  നിന്നുമുള്ള പ്രിൻസിപ്പൽമാർ,   പ്രധാനാധ്യാപകർ    എന്നിവരും   ഉദ്ഘാടന    പരിപാടിയെ   ധന്യരാക്കി.

സയ്യിദ്  മുഹമ്മദ്  അയ്മൻ   ഖുർആൻ   പാരായണത്തോ ടെയും    മുസമ്മിൽ   അഹമ്മദ്  ഖാൻ   നടത്തിയ   പരിഭാഷ യോടെയുമാണ്    ഉദ്ഘാടന  ചടങ്ങുകൾ   ആരംഭിച്ചത്.  ആതിഥേയരായ   ഇന്റർനാഷണൽ  ഇന്ത്യൻ  സ്‌കൂൾ  പ്രിൻസിപ്പാൾ  ഡോ.  മുസഫ്ഫർ  ഹസ്സൻ   സ്വാഗതം  പറഞ്ഞു.     അധ്യാപകരായ   ലുബ്‌ന   ഖുബി,   സുഹ്‌റ  മർച്ചന്റ്,   മൈമൂന  മിസ്‌രി  എന്നിവർ     പരിപാടി  നിയന്ത്രിച്ചു.  

Advertisment