Advertisment

കെ കരുണാകരന്റെ നൂറ്റിമൂന്നാം ജന്മദിനം ആചരിച്ച്; ഓ ഐ സി സി

New Update

publive-image

Advertisment

റിയാദ്: കോൺഗ്രസ് പ്രസ്ഥാനത്തിന്റെ എക്കാലത്തെയും ഉന്നത നേതാവ്, ലീഡര്‍ കെ കരുണാകരനെ സൗദിയിലെ ഓ ഐ സി സി സമുചിതമായി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ നൂറ്റിമൂന്നാം ജന്മദിനത്തിലായിരുന്നു അനുസ്മരണ പരിപാടി. ഒ ഐ സി സി സൗദി നാഷണല്‍ കമ്മിറ്റിയാണ് ലീഡർ അനുസ്മരണം സംഘടിപ്പിച്ചത്. ശങ്കര്‍ എളങ്കുര്‍ അധ്യക്ഷത വഹിച്ചു.

നെടുമ്പാശ്ശേരി വിമാനത്താവളം മുതല്‍ കേരളത്തിലുടനീളം അദ്ദേഹത്തിന്റെ വികസന മാതൃകകളുടെ കയ്യൊപ്പ് കാണാമെന്നും ലീഡര്‍ക്കുള്ള നിത്യസ്മാരകവും അതുതന്നെയാണ് എന്നും യോഗത്തില്‍ പങ്കെടുത്തവര്‍ അനുസ്മരിച്ച് പറഞ്ഞു. ജനറൽ സെക്രട്ടറി സത്താര്‍ കായംകുളം ആമുഖ പ്രഭാഷണം നടത്തി. ലീഡര്‍ കേരള രാഷ്ട്രീയത്തിലെ ചാണക്യനായിരുന്നു.

പാര്‍ട്ടിക്കുള്ളിലെ ഏത് വലിയ പ്രശ്‌നവും അദ്ദേഹത്തിന്റെ സൂത്രവാഖ്യത്തിലൂടെ പരിഹരിക്കാന്‍ കഴിഞ്ഞിരുന്നു. തൊഴിലാളി പ്രസ്ഥാനത്തിലൂടെ, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലൂടെ കേരള രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച കണ്ണോത്ത് കരുണാകരന്‍ മാരാര്‍ എന്ന കെ കരുണാകരന്‍ പിന്നീട് ഇന്ത്യന്‍ രാഷ്രീയത്തിലെ കിംഗ് മേക്കറായി മാറി.

യുഡിഎഫിനെ കെട്ടിപ്പടുക്കാന്‍ മുഖ്യപങ്കുവഹിച്ച, കേരളത്തിന്റെ മതേതരജനാധിപത്യ സംസ്‌കാരത്തിൽ ഇത്രമാത്രം സ്വാധീനം ചെലുത്തിയ അദ്ദേഹത്തെ പോലുള്ള നേതാക്കള്‍ അത്യപൂര്‍വമാണ്.അനുസ്മരണ പരിപാടിയിൽ പ്രവാസം മതിയാക്കി സ്വദേശത്തേക്ക് തിരിക്കുന്ന ഒ ഐ സി സി സൗദി നാഷണല്‍ കമ്മിറ്റിയുടെ ആക്റ്റിങ് പ്രസിഡന്റ് അഷറഫ് വടക്കേവിള മുഖ്യ പ്രഭാഷണം നടത്തി.

ജെ. സെക്രെട്ടറി ഷാജി സോണ, ട്രഷര്‍ കുഞ്ഞിമുഹമ്മദ് കൊടശ്ശേരി, ജിദ്ദ ട്രഷര്‍ ശ്രീജിത്ത്, സെക്രട്ടറി സിദ്ദിഖ് കല്ലുപറമ്പില്‍, എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ കുഞ്ഞിമോന്‍ കൃഷ്ണപുരം, ഷാനവാസ് എസ്.പി, ഷാജഹാന്‍ കരുനാഗപ്പള്ളി, ബഷീര്‍ പരുത്തികുന്നന്‍, ഇസ്മായില്‍ കൂരിപൊയില്‍, ശ്രീജിത്ത് കോലോത്ത്, നൗഷാദ് കാളികാവ്, നാസ്സര്‍ ലെയ്‌സ്, ബനൂജ് എന്നിവര്‍ സംസാരിച്ചു. ജെ. സെക്രട്ടറി മാത്യു ജോസഫ് സ്വാഗതവും ജോണ്‍സന്‍ മാര്‍ക്കോസ് നന്ദിയും ആശംസിച്ചു.

NEWS
Advertisment