Advertisment

പ്രവാസി ദ്രോഹകാര്യത്തിൽ കേന്ദ്രവും കേരളവും ഒരുമിച്ച് പ്രവർത്തിക്കുന്നു: ജിദ്ദ ഒ ഐ സി സി

New Update

ജിദ്ദ: കേന്ദ - സംസ്ഥാന സർക്കാരുകൾ ഗൾഫ് പ്രവാസികൾക്ക് ഇരട്ട കോവിഡ് ടെസ്റ്റ് നിബന്ധന കൊണ്ടുവെന്നു കാണിക്കുന്ന ക്രൂരത അവസാനിപ്പിക്കണമെന്നു ഒ ഐ സി സി ജിദ്ദ വെസ്റ്റേൺ റീജിയണൽ കമ്മിറ്റി ആവിശ്യപെട്ടു. ഇതിനു ശേഷവും കേന്ദ്ര മാനദണ്ഡത്തിനു വിരുദ്ധമായി കേരളത്തിൽ മാത്രം 14 ദിവസത്തെ കോറന്റൈയിൻ ഗൾഫ് പ്രവാസികൾക്ക് നിർബന്ധിക്കുന്ന പിണറായി സർക്കാറിന്റെ സമീപനം അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

Advertisment

publive-image

പ്രവാസികളോട് അൽപ്പമെങ്കിലും കരുണയുണ്ടെങ്കിൽ തമിഴ്നാട് സർക്കാർ സ്വികരിച്ചതു പോലെ ഒരു മാത്രം ടെസ്റ്റ് നടത്തിയാൽ മതിയെന്ന രീതിയെങ്കിലും കേരളം നടപ്പിലാക്കണം. മറ്റു സംസ്ഥാന ങ്ങളിൽ നിന്നും വ്യത്യസ്തമായി അമിതമായ രീതിയൽ ഇരട്ടിയിലധികം രൂപ പി സി ആർ ടെസ്റ്റിന് ഈടാക്കുന്നത് തടയാനും, അതോടപ്പം ഗൾഫ് പ്രവാസികൾക്കെങ്കിലും ടെസ്റ്റ് സൗജന്യമാകുവാനും കേരളത്തിൽ നടപടി സ്വികരിക്കണം. കേന്ദ്രത്തെ കുറ്റം പറഞ്ഞു ഉത്തരവാദതത്വത്തിൽ നിന്നും കേരള സർക്കാർ ഒളിച്ചോട്ടരുതെന്നും പ്രവാസികൾക്കായി പിണറായി സർക്കാരിനോട് ആവിശ്യമായ നടപടികൾ സ്വികരിക്കുവാൻ ഇടതു അനുഭവ പ്രവാസി സംഘാടനകൾ തയ്യാറാകണം.

കഴിഞ്ഞ ആഴ്ച കേരളത്തിൽ എത്തിയ പ്രധാനമന്ത്രി പ്രവാസികൾക്കായി നിരവധി കാര്യങ്ങൾ നടപ്പിലാക്കിയെന്നു മുഖ്യമന്ത്രിയെ സാക്ഷി നിർത്തി കളവു പറഞ്ഞപ്പോൾ, മാറിച്ചോരു വാക് പോലും പറയുകയോ പ്രവാസികൾക്കായി എന്തെങ്കിലും ആവിശ്യപെടുകയോ ചെയ്തില്ല. കേന്ദ്രവും കേരളവും ഒരുമിച്ച് നിന്നും പ്രവാസികളെ ദ്രോഹിക്കുകയും പറ്റിക്കുകയുമാണെന്നും റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ വാർത്ത കുറിപ്പിൽ പറഞ്ഞു.

ലോകത്ത് മറ്റൊവിടെയും ഇല്ലാത്ത വിധത്തിൽ കുട്ടികൾക്കും നവജാത ശിശുക്കൾക്കും പോലും ടെസ്റ്റ് നടപ്പിലാക്കുന്ന അശാസ്ത്രീയമായ നടപടി അവസാനിപ്പിക്കണം. ആരോഗ്യ പ്രോട്ടോകോൾ അനുസരിച്ച് യാതൊരു ലക്ഷണവും ഇല്ലാത്ത കുട്ടികൾക്ക് യാത്രക്ക് മാത്രമായി ടെസ്റ്റ് നടത്തുന്നത് പ്രായോഗികം പോലും അല്ല. ഈ കാര്യങ്ങളിൽ അടിയന്തര നടപടികൾ സ്വികരിക്കണമെന്നു ആവിശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും കേന്ദ്ര വിദേശ കാര്യമന്ത്രിയ്ക്കും നിവേദനം അയച്ചതായി മുനീർ അറിയിച്ചു.

Advertisment