Advertisment

കാൽനൂറ്റാണ്ട് പൂർത്തിയാക്കിയ അധ്യാപകരെ സിജി ആദരിച്ചു.

author-image
admin
Updated On
New Update

റിയാദ്:  സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ, സിജി റിയാദ്‌ ചാപ്റ്റർ സംഘടിപ്പിച്ച 'അധ്യാപക സുദിനം' ചരിത്ര സംഭവമായി. സൂം പ്ലാറ്റ്ഫോമിൽ നടന്ന പരിപാടിയിൽ റിയാദിലെ കാൽനൂറ്റാണ്ട് കാലം സേവനമനുഷ്ഠിച്ച പതിനേഴ് അധ്യാപകരെ ആദരിച്ചു.പൂർവ വിദ്യാർഥികളെയും ജൂനിയർ ടീച്ചേഴ്സിനേയും അണിനിരത്തി ഓർമ്മകൾ പങ്കിട്ടും പാട്ടുപാടിയും ധന്യമാക്കിയ പരിപാടി അവസരോചിതമായി.

Advertisment

publive-image

മഹാരാജാസ് കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം അസി.പ്രൊഫസറായ ഡോ.പ്രിയേഷ് ഉൽഘാടനം നിർവ്വഹിച്ചു. സിജി സ്റ്റേറ്റ് സെക്രട്ടറിയായ ഡോ.ZA അഷ്‌റഫ് മുഖ്യ പ്രഭാഷകനായിരുന്നു. വിദ്യാഭ്യാസ രംഗത്തെ പുത്തൻ പ്രവണതകളെ കുറിച്ചും അവയോട് സർഗാത്മകമായി അധ്യാപകർ പ്രതികരിക്കേണ്ടതിനെ സംബന്ധിച്ചും ഇരുവരും വിശദമായി സംസാരിച്ചു.

എന്നാല്‍  അധ്യാപകന്റെ സർഗാത്മകതക്ക് വിലങ്ങ് തടയാവുന്ന തരത്തിലാണ് പുതിയ വിദ്യാഭ്യാസ നയമെന്ന് ഡോ.അഷ്‌റഫ് ചൂണ്ടിക്കാട്ടി. ഈ ഫാഷിസ്റ്റ് കോർപ്പറേറ്റ് നിലപാടുകളെ പ്രതിരോധിക്കുവാൻ കൊറോണ കാലത്താണെങ്കിലും നാം ജാഗ്രത പുലർത്തണം. 'എനിക്കെന്റെ ഗുരുവുണ്ട്, അതിനാൽ ഭയപ്പെടാനൊന്നുമില്ല' എന്ന ആത്മവിശ്വാസമാണ് അധ്യാപകർ കുട്ടികൾക്ക് പകർന്നു നല്കേണ്ടതെന്ന് നടേശ ഗുരുവിനെ ഉദ്ധരിച്ചു അദ്ദേഹം പറഞ്ഞു.

പരിപാടിയിൽ നിരവധി അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു.

മോഡേൺ മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ സ്കൂൾ ടീച്ചർ സൗമ്യ സുനിലിന്റെ പ്രാർത്ഥനയോട് കൂടി തുടങ്ങിയ പരിപാടിയിൽ സിജി റിയാദ് ചെയർമാൻ റഷീദ് അലി കൊയിലാണ്ടി സ്വാഗത പ്രഭാഷണം നിർവ്വഹിച്ചു. സിജി റിയാദ് ലേഡീസ് വിങ്ങ് പ്രസിഡണ്ട് സാബിറാ ലബീബ് മുഖ്യ അവതാരകയായിരുന്നു. സൂം പ്ലാറ്റ്ഫോമിൽ ഒട്ടനവധി പുതുമകളുമായി നടത്തിയ പരിപാടി മുനീബ്. ബി. എച്ച്, ഫഹീം, സുഹാസ്, ലബീബ്, കരീം, സലിം ബാബു എന്നിവർ നിയന്ത്രിച്ചു.

25 വർഷക്കാലം അധ്യാപന രംഗത്ത് സേവനമനുഷ്ഠിച്ച ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ അധ്യാപകരായ മീര റഹ്മാൻ, കെ.എം.സാബു, ജോസ് എ വട്ടിക്കുഴി, വെട്ടീൽ സൂസൻ, സിറിയക്. സി.ടി, സി.പി.ഉമ്മർ, റോയ് മാത്യു, ഷൈസി ആന്റോ, മൈമൂന അബ്ബാസ്, ഫൗസിയ.കെ, ഇന്റർ നാഷണൽ ഇന്ത്യൻ പബ്ലിക് സ്കൂൾ അധ്യാപകരായ ലൈല റഹിം, സന്തോഷ് പ്രഭാകരൻ, അൽ യാസ്മിൻ ഇന്റർനാഷണൽ സ്കൂളിലെ റിഹാന അംജദ്, ന്യൂ മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ സ്കൂളിലെ പത്മിനി യു. നായർ, യാറാ ഇന്റർനാഷണൽ സ്കൂളിലെ എം.ഫൈസൽ, മോഡേൺ മിഡ് ഈസ്റ്റ്‌ ഇൻറർനാഷണൽ സ്കൂളിലെ കെ.വഹാബുദ്ദീൻ, സുജാ ലത്തീഫാ എന്നിവരെയാണ് അവരവരുടെ വീടുകൾ സന്ദർശിച്ച് മെമെന്റോ നൽകി ആദരിച്ചത്.

ഫിജ്‌നാ കബീർ, ദിവ്യാ പ്രശാന്ത്, അബ്ദുൽ അസീസ് പെർള, മാലിനി ജയപ്രകാശ്, അമ്മു ശിവപ്രസാദ്, റീന കുമാർ എന്നിവർ ഗാനങ്ങളാലപിച്ചു. വിനോദ് കുമാർ സ്വന്തമായി രചിച്ച നാടൻ പാട്ട് പാടി. ജോസ് വട്ടിക്കുഴി ഗിത്താർ വായിച്ചു. മീരാ റഹ്‌മാൻ, ഷക്കീലാ വഹാബ്, ആശാ ചെറിയാൻ, സലിം ചാലിയം, ലൈലാ റഹീം, സീബ.പി.പി എന്നിവർ അധ്യാപന ജീവിതത്തിലെ പ്രചോദനാത്മകമായ അനുഭവനങ്ങൾ പങ്കുവെച്ചു. നിരവധി പൂർവ്വ വിദ്യാർഥികൾ ചടങ്ങിന് ആശംസകൾ നേർന്നു.

സിജി റിയാദ് മുൻ ചെയർമാൻ ഇഖ്ബാൽ, അൻസാർ, ലാമിയ ഫഹീം, ശബീബ റഷീദലി, റാഷിദ ഇഖ്ബാൽ, ഷഫ്ന നിഷാൻ എന്നിവർ മുതിർന്ന അധ്യാപകരെ ആദിക്കുന്നതിന് നേതൃത്വം നൽകി. സിജി ചീഫ് കോർഡിനേറ്റർ മുനീബ് ബി.എച്ച് നന്ദി പ്രകാശിപ്പിച്ചു.

Advertisment