സൺഷൈൻ കോസ്റ്റ് കേരളാ അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് മൂന്നര ലക്ഷം നൽകി

ന്യൂസ് ബ്യൂറോ, യു കെ
Wednesday, September 5, 2018

സൺഷൈൻ കോസ്റ്റ് : സൺഷൈൻ കോസ്റ്റിലെ മലയാളികളുടെ കൂട്ടായ്മയായ സൺഷൈൻ കോസ്റ്റ് മലയാളി അസോസിയേഷൻ ഈവർഷം നടത്തുവാനിരുന്ന ഓണാഘോഷ പരിപാടികൾ മാറ്റി വച്ചചുകൊണ്ട് കേരളത്തിൽ കഷ്ടതയനുഭവിക്കുന്നയാളുകൾക്ക് ഒരു കൈത്താങ്ങാവുവാൻ തീരുമാനിച്ചു.

അതിനായി സമാഹരിച്ച തുകയും അംഗങ്ങൾ നൽകിയ തുകയുടെ യും ആദ്യഗഡുവായ മൂന്നര ലക്ഷം രൂപയുടെ ചെക്ക് ഫ്ലൈ വേൾഡ് ട്രാവൽസ് ആന്റ് മണീസ് സി.ഇ.ഓ. റോണി ജോസഫ് അസോസിയേഷൻ പ്രസിഡന്റ് തോംസൺസ്സ്റ്റീഫൻ, സെക്രട്ടറി ജോബിഷ് ലൂക്കാ, സണ്ണി ജോർജ്, ഫ്ലൈ വേൾഡ് ട്രാവൽസ് പി.ആർ. ഒ . പിയാഷ് രമേഷ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ കൈമാറി.

തുടർന്നും വിപുലമായ ഫണ്ട് സമാഹരണവുമായി അസോസിയേഷൻ പ്രവർത്തകർ മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

×