Advertisment

നടി ചാർമിളയുടെ സഹോദരി ആഞ്ജലീന അന്തരിച്ചു

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

നടി ചാർമിളയുടെ സഹോദരി ആഞ്ജലീന അന്തരിച്ചു. ചാർമിള തന്നെയാണ് ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. ”എന്റെ സഹോദരി ആ‍ഞ്ജലീന അന്തരിച്ചു. അവളുടെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കണം”- സഹോദരിയുടെ ചിത്രം പങ്കുവച്ച് നടി കുറിച്ചു. സഹോദരിയുടെ ചിത്രങ്ങളും ചാർമിള പങ്കുവെച്ചിട്ടുണ്ട്. അതേസമയം, സഹോദരിയുടെ മരണകാരണം എന്തെന്ന് ചാർമിള വെളിപ്പെടുത്തിയിട്ടില്ല. നടിയുടെ പോസ്റ്റ് വൈറലായതോടെ നിരവധി പേർ ആശ്വാസ വാക്കുകളുമായി എത്തി.

ചാർമിളയുടെ ഏക സഹോദരിയാണ് ആഞ്ജലീന. ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന മനോഹരനാണ് അച്ഛൻ. അമ്മ ഹെയ്സിൻ. 48കാരിയായ ചാർമിള മകനൊപ്പം ചെന്നൈയിലാണ് താമസം. ഒരു കാലത്ത് മലയാളത്തിലും തമിഴിലും തിരക്കേറിയ നായികയായിരുന്നു ചാർമിള. ഇടക്കാലത്ത് സിനിമയിൽ നിന്നും മാറി നിന്നിരുന്നു. വ്യക്തിജീവിതത്തിലുണ്ടായ ചില പ്രശ്നങ്ങളാണ് ചാർമിളയെ സിനിമയിൽ നിന്നും അകറ്റിയത്. സിനിമയിൽ വീണ്ടും സജീവമായ താരം കഴിഞ്ഞ വർഷം അഞ്ചോളം മലയാള സിനിമകളിൽ അഭിനയിച്ചു.

തമിഴിലൂടെയാണ് ചാർമിളയുടെ തുടക്കം. പിന്നീട് മലയാളത്തിലേക്ക് എത്തി. തനി നാടൻ പെൺകൊടിയായി മോഹൻലാലിന്റെ നായി​കയായി ധനത്തില്‍. സിനിമ ശ്രദ്ധിക്കപ്പെട്ടതോടെ തിരക്കായി. സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് ധനം എന്ന സിനിമയില്‍ അഭിനയിക്കാന്‍ ചാര്‍മിള എത്തിയത്. കേളി, അങ്കിൾ ബൺ, പ്രിയപ്പെട്ട കുക്കൂ, കാബൂളിവാല, കടൽ, കമ്പോളം, കളമശ്ശേരിയിൽ കല്യാണയോഗം, കിള്ളിക്കുറിശ്ശിയിലെ കുടുംബമേള, ഗജരാജമന്ത്രം, വിക്രമാദിത്യൻ തുടങ്ങി ഒട്ടേറ ഹിറ്റ് സിനിമകളുടെ ഭാഗമായി.

Advertisment