Advertisment

ചെമ്മീൻ കമ്പനിയിലെ ഷെയ്ൻ; കുമ്പളങ്ങിയിലെ പുതിയ വീഡിയോ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

കുമ്പളങ്ങി നെറ്റസിലെ ഒരു രംഗമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. പാട്ട് കേട്ട് ചെമ്മീൻ കമ്പനിയിൽ ജോലിചെയ്യുന്ന ഷെയ്ൻ നിഗത്തിന്റെ രംഗം പ്രേക്ഷകർ ഏറെ ശ്രദ്ധിച്ചിരുന്നു. ജോലിയുടെ ഭാരം കുറയ്ക്കാനായി പോപ്പ് മ്യൂസിക് കേൾക്കുകയും അവസാനം ഇത് തനിക്ക് പറ്റിയ പണി അല്ല എന്ന് തിരിച്ചറിഞ്ഞ് ജോലി സ്ഥലത്തുനിന്നും ഓടി രക്ഷപ്പെടുന്ന ബോബിയേയുമാണ് വീഡിയോയിൽ കാണുന്നത്. ചിത്രം കണ്ടിറങ്ങിയ ആര്‍ക്കും മറക്കാനാവാത്ത ഒന്നാണ് ബോബിയുടെ ഈ രംഗം.

മധു സി നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുമ്പളങ്ങി നൈറ്റ്‌സ്’. ശ്യാം പുഷ്‌കറും ദിലീഷ് പോത്തനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇരുവരുടെയും കൂട്ടുകെട്ടില്‍ നിര്‍മ്മിക്കപ്പെടുന്ന ആദ്യ ചിത്രംകൂടിയാണിത്. വര്‍ക്കിങ് ക്ലാസ് ഹീറേയുമായി ചേര്‍ന്ന് ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാണം.ഫഹദ് ഫാസില്‍ സൗബിന്‍ സാഹിര്‍, ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, മാത്യൂസ്, അന്നാ ബെൻ  എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഒരു ഫാമിലി ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്.

Advertisment