Advertisment

വേട്ടയാടുന്നതിനിടെ പിതാവിന്റെ വെടിയേറ്റ് ബാലനു ദാരുണാന്ത്യം; മൂന്നു പേരുടെ ജീവൻ രക്ഷിച്ച് അവയവദാനം.

New Update

സൗത്ത് കാരലൈനാ: മുയലുകളെ വേട്ടയാടുന്നതിനിടയിൽ പിതാവിന്റെ തോക്കിൽ നിന്നുള്ള വെടിയേറ്റ് ഒൻപതു വയസ്സുകാരനു ദാരുണ അന്ത്യം.കുടുംബാംഗങ്ങളുമൊരു മിച്ചു  താങ്ക്സ് ഗിവിങ്ങ് ദിനത്തിൽ സ്പ്രിങ് ഫീൽഡിൽ വേട്ടയാടുന്നതിനിടയിൽ ഉണ്ടായ ദയനീയ അപകടമാണിതെന്ന് സൗത്ത് കാരലൈന നാച്ച്വറൽ റിസോഴ്സസ് വക്താവ് റോബർട്ട് മെക്വള പറഞ്ഞു.

Advertisment

publive-image

ആറു മുതിർന്നവരും രണ്ടു കുട്ടികളുമാണ് സംഘത്തിലുണ്ടായിരുന്നത്. സംഭവം നടക്കു മ്പോൾ ഇവർ ഫീൽഡിന് പുറത്തായിരുന്നു. പൊലീസ് വിദഗ്ദ്ധമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെടിയേറ്റു മരിച്ച ബാലൻ കോൾട്ടൻ വില്യംസ് നാലാം ഗ്രേഡ് വിദ്യാർ ഥിയായിരുന്നു. വേട്ടയാടുന്നതിൽ വളരെ താൽപര്യം പ്രകടിപ്പിച്ചിരുന്ന കുട്ടി പിതാവിനോ ടൊപ്പം ഫിഷിങ്ങിനു പോകുക പതിവായിരുന്നു.

publive-image

ജീവിതത്തിൽ നല്ല ദിനങ്ങളും ചീത്ത ദിനങ്ങളും ഉണ്ട്. ഇന്നു ഞങ്ങളുടെ ചീത്ത ദിനമാണ്. പക്ഷേ ആ ദിനത്തെ അവിസ്മരണീയമാക്കാനാണ് ഞങ്ങൾ തീരുമാനിച്ചത്. കുടുംബാംഗ ങ്ങൾ പറഞ്ഞു. ഞങ്ങളുടെ പ്രിയപ്പെട്ട മകൻ മരിച്ചുവെങ്കിലും മറ്റുള്ളവർക്കു അവനി ലൂടെ പുതിയൊരു ജീവിതം കിട്ടുമെങ്കിൽ അതിൽ ഞങ്ങൾ സന്തോഷിക്കുന്നു. അതു കൊണ്ടാണ് മൂന്നു കുട്ടികൾക്ക് ലിവർ, കിഡ്നി തുടങ്ങിയ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചത്. വിൽസൻ ബ്ലു ഡെവിൾസ് ജൂനിയർ ലീഗ് കളിക്കാരൻ കൂടിയാണ് വില്യം.

Advertisment