Advertisment

യുവജന ക്ഷേമ ബോർഡ് പരിശീലനം ഡോ. ചിന്ത ജെറോം ഉദ്ഘാടനം ചെയ്തു

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

Advertisment

കൊട്ടിയം (കൊല്ലം ജില്ല) : കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് കൊല്ലം ജില്ലാ യുവജന കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ജില്ലയിലെ സന്നദ്ധ സേന വാളന്റിയമാരായ ടീം കേരള അംഗങ്ങൾക്കുള്ള പരീശീലനത്തിന്റെ ഉദ്ഘാടനം യുവജന കമ്മീഷൻ അധ്യക്ഷ ഡോ ചിന്ത ജെറോം നിർവഹിച്ചു.

publive-image

യുവജന ക്ഷേമ ബോർഡ് അംഗം സന്തോഷ് കാല അധ്യക്ഷനായി. ജില്ലാ കോർഡിനേറ്റർ എസ് ഷബീർ സ്വാഗതം പറഞ്ഞു. ജില്ലാ പ്രോഗ്രാം ഓഫീസർ ബിന്ദു വി എസ് പദ്ധതി വിശദീകരിച്ചു. ജില്ലാ ക്യാപ്റ്റൻ സാജൻ എസ് കുമാർ നന്ദി പറഞ്ഞു. വൈസ് ക്യാപ്റ്റൻ കെ ഐശ്വര്യ സംസാരിച്ചു.

publive-image

കൊട്ടിയം ക്രിസ്തു ജ്യോതിസ് അനിമേഷൻ സെന്ററിൽ ശനിയാഴ്ച ആരംഭിച്ച വോളന്റിയർമാർക്കുള്ള ദ്വി ദിന പരിശീലനത്തിൽ ദുരന്ത നിവാരണ പരിശീലനം,വിമുക്തി ഫസ്റ്റ് എയ്ഡ്‌ ആൻഡ് സി പി ആർ, ടീം ബിൽഡിംഗ്‌ ആൻഡ് മോട്ടിവേഷൻ എന്നീ വിഷയങ്ങളിൽ ഫയർ ഫോഴ്സ് ജീവനക്കാരായ അരുൺ പ്രബീദ്, എന്നിവരും എക്‌സൈസ് ജീവനക്കാരനായ ഹരിപ്രസാദ്, മോട്ടിവേഷണൽ ട്രെയിനർമാരായ അരവിന്ദ്, ജെറി കിരൺ, പെയിൻ ആൻഡ് പാലിയേറ്റീവ് ഡോ. റെജി, പോലീസ് പരേഡ് ആൻഡ് സെൽഫ് ഡിഫൻസ് സബ് ഇൻസ്പെക്ടർമാരായ സാബു , ഷാജഹാൻ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.

ജില്ലയിൽ രണ്ട് ഘട്ടങ്ങളിലായി 300 സന്നദ്ധ സേന വാളന്റിയർ പരിശീലനം പൂർത്തികരിച്ചു

Advertisment