Advertisment

സി ഐ ഇ ആര്‍ പൊതുപരീക്ഷയിൽ ദാറുൽ ഫുർഖാൻ മദ്രസയ്ക്ക് നൂറുമേനി വിജയം

author-image
admin
New Update

(CIER മദ്രസ പൊതുപരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും ഉന്നത ഗ്രേഡുകൾ കരസ്ഥമാക്കിയ ദാനിഷ് മുനീർ ,ഹനീൻ ഫൈസൽ ,മുഹമ്മദ് അഫലഹ് ,ഫിസ മുജീബ്)

റിയാദ് : കൗൺസിൽ ഫോർ ഇസ്‌ലാമിക്ക് എഡ്യൂക്കേഷൻ & റിസർച്ച് (CIER ) 2018-19 ലെ അഞ്ച്, ഏഴ് ക്ലാസ്സുകളിലെ മദ്രസ പൊതുപരീക്ഷയിൽ റിയാദിലെ അസീസിസിയയിൽ പ്രവർത്തിക്കുന്ന ദാറുൽ ഫുർഖാൻ മദ്രസയ്ക്ക് നൂറുമേനി വിജയം.  ഈ വർഷത്തെ പൊതുപരീക്ഷയിൽ പങ്കെടുത്ത മുഴുവൻ വിദ്യാർഥികളും വിജയിച്ചു.
publive-image

 മുഴുവൻ വിഷയങ്ങളിലും ഉന്നത മാർക്കുകൾ കരസ്ഥമാക്കിയ ദാനിഷ് മുനീർ ,ഹനീൻ ഫൈസൽ ,മുഹമ്മദ് അഫലഹ് ,ഫിസ മുജീബ് എന്നീ വിദ്യാർത്ഥികളെ മദ്രസ കമ്മിറ്റി പ്രത്യേകം അഭിനന്ദിച്ചു.മത വിദ്യാഭ്യാസ രംഗത്ത് പ്രവാസി മലയാളികൾക്കായി  ukg മുതൽ 7 ആം ക്ലാസ്സ്‌ വരെയുള്ള മദ്രസ ക്ലാസുകൾക്ക് പുറമെ മത വിദ്യാഭ്യാസം ലഭിക്കാത്ത മുതിർന്നവർക്കുള്ള മത പഠന ക്ലാസുകൾപാരന്റിംഗ് ക്ലാസ്സുകൾവനിതാ പഠന  വേദികൾ,

കൂടാതെകുട്ടികളുടെ നേതൃത്വത്തിൽ കണ്ണീരൊപ്പാൻ കൈകോർക്കുക എന്ന ടൈറ്റിലിൽ നടന്നുകൊണ്ടി ിക്കുന്ന റിലീഫ് പ്രവർത്തനങ്ങൾ, കുട്ടികളുടെ സർഗ വാസനകളെ പ്രോത്സാഹിപ്പിക്കുന്ന സാഹിത്യ കായിക മത്സരങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങളുമായി മുന്നോട്ടു നീങ്ങുന്ന  ദാറുൽ ഫുർഖാൻ എന്ന സ്ഥാപനത്തിന്റെ പുതിയ അധ്യയന വർഷം ആരംഭിച്ചു. പുതിയ അഡ്മിഷൻ  സംബന്ധമായ കാര്യ ്ങൾക്കു 0530139833, 0533910652, 0508859571 എന്നീ നമ്പറുകളിൽ ബന്ധ പ്പെടാവുന്നതാണെന്നും കമ്മിറ്റി ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു

Advertisment