Advertisment

'പോയിരുന്ന് പഠിക്ക് മോനെ'; ടൊവിനോയുടെ കമന്റ് ചോദിച്ച് യുവാവ്; വൈറൽ

author-image
മൂവി ഡസ്ക്
New Update
_05960e46-a8d9-4430-a718-a5b257117155_tovino_insta.jpg

സോഷ്യൽ മീഡിയ ലോകത്ത് പല തരം ട്രെൻഡുകളുടെ കാലമാണിത്. സിനിമാതാരങ്ങളുടെ കമന്റ് അഭ്യർത്ഥിച്ചുകൊണ്ടുള്ള പോസ്റ്റുകളും റീലുകളുമാണ് പുതിയ ട്രെൻഡ്. അങ്ങനെ ഒരു വീഡിയോയിൽ കമന്റുമായി എത്തിയിരിക്കുകയാണ് നടൻ ടൊവിനോ തോമസ്. താഹ ഹസൂൻ എന്നയാളുടെ ഇൻസ്റ്റ​ഗ്രാം പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് താരത്തിന്റെ മറുപടി കമന്റ്.

ഈ വീഡിയോയ്ക്ക് ടൊവിനോ തോമസ് കമന്റ് ചെയ്താൽ ഞാൻ എന്റെ പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കും എന്ന് പറഞ്ഞാണ് താഹ ഹസൂൻ ഇൻസ്റ്റ​ഗ്രാമിൽ വിഡിയോ പങ്കുവച്ചത്. വീഡിയോ പോസ്റ്റ് രണ്ട് ദിവസത്തിനകം ടൊവീനോയുടെ കമന്റ് എത്തിയിരിക്കുകയാണ്. 'പോയിരുന്ന പഠിക്ക് മോനെ' എന്നാണ് താരത്തിന്റെ മറുപടി. ഈ വീഡിയോ ഇതോടെ വൈറലായി. നിരവധിപ്പേരാണ് ടൊവിനോയുടെ കമന്റിന് താഴെ ഹായ് പറഞ്ഞ് എത്തിയത്.

Advertisment