Advertisment

ടർബോയിൽ ആക്ഷൻ രംഗങ്ങൾ പൊളിക്കും; മമ്മൂട്ടിക്കൊപ്പം പോരാടാൻ എത്തുന്നത് വിയറ്റ്നാം ഫൈറ്റേഴ്സ്

author-image
മൂവി ഡസ്ക്
New Update
dba_turbo__1_.jpg

പ്രേമലുവും മഞ്ഞുമ്മൽ ബോയ്‌സും ആടുജീവിതവുമെല്ലാം ചേർന്ന് മലയാള സിനിമയ്ക്ക് തിയേറ്റർ ആഘോഷത്തിന്റെ കാലമാണ് ഒരുക്കിയിരിക്കുന്നത്. ആ ആഘോഷത്തിന് മാറ്റു കൂട്ടുമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ ടർബോ. ഫഹദ് ഫാസിലിന്റെ ആവേശം ആവേശമായി തിയേറ്ററുകളിൽ നിറഞ്ഞോടുമ്പോൾ ഫൈറ് സീനുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. മമ്മൂട്ടിയുടെ ടർബോയും ഫൈറ്റിന് പ്രാധാന്യം നൽകുന്ന ചിത്രമാണ് എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല.

മമ്മൂട്ടിക്ക് ഒപ്പം പോരടിക്കാൻ എത്തുന്നത് സാധാരണ ഫൈറ്റേഴ്സ് അല്ല എന്നതാണ് ശ്രദ്ധേയം. വിയറ്റ്നാം ഫൈറ്റേഴ്സ് ആണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. ഒരു മലയാള സിനിമക്ക് വേണ്ടി വിയറ്റ്നാം ഫൈറ്റേഴ്സ് എത്തുന്നത് അപൂർവ്വമായ കാര്യമാണ്. അതുകൊണ്ട് തന്നെ പ്രതീക്ഷയ്ക്ക് അപ്പുറമാകും ടർബോയിലെ ഫൈറ്റ് സ്വീക്വൻസുകൾ എന്നത് ഉറപ്പാണ്. ജൂൺ 13 നാണ് സിനിമയുടെ റിലീസ്.

ഹോളിവുഡ് സിനിമകളിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ 'പർസ്യുട്ട് ക്യാമറ' ടർബോയിൽ ഉപയോഗിക്കുന്നുണ്ട് എന്നതും പ്രത്യേകതയാണ്. 200 കിമീ സ്പീഡ് ചേസിങ് വരെ ഇതിൽ ചിത്രീകരിക്കാം. 'ട്രാൻഫോർമേഴ്‌സ്', 'ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്' പോലുള്ള ഹോളിവുഡ് ചിത്രങ്ങളിൽ ഉപയോഗിച്ച ക്യാമറയാണിത്. ബോളിവുഡിൽ 'പഠാൻ' ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ പർസ്യുട്ട് ക്യാമറ ഉപയോഗിച്ചിട്ടുണ്ട്.

മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. രാജ് ബി ഷെട്ടിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും സുപ്രധാന വേഷത്തിൽ ടർബോയിൽ ഉണ്ടാകും.

Advertisment