Advertisment

ഞാൻ ബോധപൂർവ്വം ഒരു തീരുമാനം എടുത്തിട്ടുണ്ട്, അത്തരം സിനിമകളിൽ ഇനി അഭിനയിക്കില്ല: അമലാ പോൾ

author-image
മൂവി ഡസ്ക്
New Update
amala-paul-1-1-1200x630.jpg.webp

തെന്നിന്ത്യയിലെ പ്രിയ നായികയാണ് അമലാ പോൾ. മലയാളിയായ അമല തമിഴ് ചിത്രത്തിലൂടെയാണ് സിനിമാ മേഖലയിൽ തുടക്കം കുറിച്ചത്. തെന്നിന്ത്യയിലെ നിരവധി മുൻനിര നായകന്മാർക്കൊപ്പവും അമല അഭിനയിച്ചിട്ടുണ്ട്. ‘മൈന’ആയിരുന്നു താരത്തിന്റെ കരിയർ മാറ്റി എഴുതിയ തമിഴ് ചിത്രം. മലയാള സിനിമാ ലോകത്തും ആരാധകരെ സ്വന്തമാക്കാൻ അമലയ്‌ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ സിനിമാ ജീവിതത്തെ കുറിച്ച് തുറന്നുപറയുകയാണ് അമല. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ആടുജിവിതത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലാണ് അമലയുടെ വെളിപ്പെടുത്തൽ

Advertisment

‘ ഒരു ഇന്ത്യൻ പ്രണയകഥ പോലെയുള്ള സിനിമകളിൽ അഭിനയിക്കാനാണ് എനിക്കിഷ്ടം. കോമഡി, ലവ് സ്റ്റോറി അങ്ങനെയുള്ള സിനിമകൾ ചെയ്യാൻ ഇനിയും ഞാൻ ആ​ഗ്രഹിക്കുന്നു. ത്രില്ലർ സിനിമകളും ഡാർക്ക് കഥാപാത്രങ്ങളും ചെയ്യാൻ ഇനി എനിക്ക് താത്പ്പര്യമില്ല. രാക്ഷസൻ,ആടൈ എന്നീ സിനിമകൾ വിജയിച്ചതിന് ശേഷം എനിക്ക് അത്തരത്തിലുള്ള സിനിമകൾ മാത്രമാണ് വരാറുള്ളത്. സാഡ് കഥാപാത്രങ്ങളാണ് കൂടുതൽ വരുന്നത്. തുടർച്ചയായി സങ്കടം നിറഞ്ഞ കഥാപാത്രങ്ങൾ ചെയ്യുമ്പോൾ എന്റെ മൈൻഡും അങ്ങനെയാകുന്നു’.

‘ഞാൻ ഇപ്പോൾ ഒരു തീരുമാനം എടുത്തിട്ടുണ്ട്. ഇമോഷണൽ സിനിമകൾ ഞാൻ ഇനി ചെയ്യില്ല. ബോധപൂർവ്വം എടുത്ത തീരുമാനമാണിത്. വയാറ ഫിലിംസിന്റെ ഒരു മികച്ച സീരീസിൽ നിന്ന് എനിക്ക് ഓഫർ വന്നിരുന്നു. എന്നാൽ ആ കഥാപാത്രവും ഡാർക്കയതിനാൽ നോ പറയേണ്ടി വന്നു

Advertisment