Advertisment

ചില കാര്യങ്ങൾ ഓർക്കുമ്പോൾ എന്തിനായിരുന്നു എന്ന് തോന്നും, ഇതും കടന്നുപോകും; ഉപദ്രവിക്കാതെ ഇരിക്കുക: എലിസബത്ത്

നമ്മുടെ ജീവിതത്തില്‍ നല്ല കാര്യങ്ങളും സംഭവിക്കുന്നുണ്ട്. അതൊക്കെ ആലോചിച്ചാല്‍ സന്തോഷം നമുക്ക് ലഭിക്കും. എനിക്ക് ചെറിയ കാര്യങ്ങള്‍ മതി സന്തോഷിക്കാന്‍.

author-image
ഫിലിം ഡസ്ക്
New Update
elizabeth bala

ബാലയും പങ്കാളി എലിസബത്ത് ഉദയനും ഇന്ന് പ്രേക്ഷകര്‍ക്ക് സുപരിചതരാണ്. സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് ഇരുവരും എത്താറുണ്ട്. യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് ഡോക്ടറായ എലിസബത്തും എത്താറുണ്ട്. കഴിഞ്ഞ ദിവസം താന്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആയ വിവരം അറിയിച്ച് എലിസബത്ത് എത്തിയിരുന്നു. 

Advertisment

ഇപ്പോഴിതാ ആശുപത്രിയിലായ വാര്‍ത്ത വളച്ചൊടിച്ചവര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് എലിസബത്ത്. 'ഞാന്‍ ഡിസ്ചാര്‍ജ് ആയി റൂമിലെത്തി. വൈറല്‍ ഇന്‍ഫെക്ഷന്‍ ആയിരുന്നു. ലീവ് എടുക്കണ്ട എന്നതുകൊണ്ടാണ് വയ്യെങ്കിലും ജോലിക്ക് പോയത്. എന്നാല്‍ അപ്പോഴേക്കും ടയേര്‍ഡ് ആയി. അതാണ് അഡ്മിറ്റ് ആയത്. ഞാന്‍ അഡ്മിറ്റ് ആയ കാര്യങ്ങള്‍ ചില ആളുകള്‍ വളച്ചൊടിച്ചു വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. 

ഞാന്‍ ഡ്യൂട്ടിക്ക് വരുമ്പോള്‍ അധികം പൈസ കയ്യില്‍ കരുതാറില്ല, അതാണ് കൈയ്യില്‍ ആ സമയത്ത് പൈസ ഇല്ലാതെ ഇരുന്നത്. അതാണ് ഞാന്‍ പറഞ്ഞത്. പക്ഷേ അത് നെഗറ്റീവായി മാറി. വലിയ സംഭവങ്ങള്‍ മാത്രമെ ജീവിതത്തില്‍ ഉണ്ടാവൂ എന്ന് നമുക്ക് പറയാനാകില്ല. അയാള്‍ എന്നെ ചതിച്ചു, ഇയാള്‍ എന്നോട് ഇത് ചെയ്തില്ല എന്നൊക്കെ പറഞ്ഞുകൊണ്ട് എല്ലാ കാര്യത്തിലും നെഗറ്റീവ് മാത്രം കണ്ടാല്‍ അതിനേ നേരം കാണൂ. 

നമ്മുടെ ജീവിതത്തില്‍ നല്ല കാര്യങ്ങളും സംഭവിക്കുന്നുണ്ട്. അതൊക്കെ ആലോചിച്ചാല്‍ സന്തോഷം നമുക്ക് ലഭിക്കും. എനിക്ക് ചെറിയ കാര്യങ്ങള്‍ മതി സന്തോഷിക്കാന്‍. ഞാന്‍ ആശുപത്രിയില്‍ കിടന്നപ്പോള്‍ എന്നെ ആളുകള്‍ സഹായിച്ചു, എന്റെ സന്തോഷം കൊണ്ടാണ് വീഡിയോയില്‍ പങ്കിട്ടത്. അതില്‍ എന്താണ് ഇത്ര നെഗറ്റീവ് പറയാനുള്ളത്. എന്നെ സപ്പോര്‍ട്ട് ചെയ്യുന്നവരും കുറ്റപ്പെടുത്തുന്നവരും ഉണ്ടാകും. അതിലൊക്കെ എന്തിനാണ് നെഗറ്റിവ് കാണുന്നതെന്ന് മനസിലാകുന്നില്ല. 

ചില കാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍ എന്തിനായിരുന്നു എന്ന് തോന്നും, എന്നാല്‍ പോസിറ്റിവ് വശങ്ങള്‍ ചിന്തിക്കുമ്പോള്‍ ആ സങ്കടം അങ്ങുമാറിപോകും. എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദിയുണ്ട്. നമ്മള്‍ എത്ര മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെങ്കിലും ആ സമയം കടന്നു പോകും എന്ന രീതിയില്‍ ജീവിക്കുക. ഇതും കടന്നുപോകും എന്ന ഗാനം ഞാന്‍ ഇടക്ക് കേള്‍ക്കാറുണ്ട്. എല്ലാ വിഷമങ്ങളും മാറാന്‍ ഒരു സമയമുണ്ടാകും. 

കുറെ ഫേക്ക് ന്യൂസുകളും ഫേക്ക് എക്സ്പ്ലനേഷനും കാണുന്നുണ്ട്. ചില ആളുകള്‍ക്ക് എല്ലാ കാര്യങ്ങളും മനസിലാകുന്നുണ്ട് എന്ന് എനിക്ക് അറിയാം', 'ചിലര്‍ എല്ലാം അറിഞ്ഞിട്ടും മനസിലാകാത്ത പോലെ നടിക്കുകയാണ്. ചിലര്‍ക്ക് മനസിലാകില്ല എന്നും മനസ്സിലാകുന്നുണ്ട്. ഇതിനൊന്നും നമ്മള്‍ ഒന്നും ചെയ്യാതിരിക്കുക എന്നതാണ് ഏറ്റവും നല്ല കാര്യം. നെഗറ്റീവ് പറഞ്ഞു പരത്തുമ്പോള്‍ അത് കാണുന്ന എനിക്കും, അതിടുന്ന നിങ്ങളും നെഗറ്റീവ് ചിന്തിക്കുകയാണ്. സഹായിച്ചില്ലെങ്കിലും ആരും ഉപദ്രവിക്കാതെ ഇരിക്കാന്‍ ശ്രമിക്കുക' എലിസബത്ത് പറഞ്ഞു.

 

 

bala elizabeth
Advertisment