Advertisment

ആടുജീവിതം കണ്ട് താന്‍ കരഞ്ഞു പോയി; നിറകണ്ണുകളോടെ നജീബ്

author-image
ഫിലിം ഡസ്ക്
New Update
goat life najeeb.jpg

ബ്ലെസി എന്ന സംവിധായകന്‍  16 വര്‍ഷത്തോളം   ഒരോറ്റ സിനിമയ്ക്ക് വേണ്ടി നീക്കി വച്ചപ്പോള്‍, മലയാളം കണ്ടത് ഇതുവരെ കണ്ടിട്ടില്ലാത്ത മികച്ച ദൃശ്യവിഷ്‌കാരം.   ചലച്ചിത്ര പ്രേമികള്‍ ഏറെ കാത്തിരുന്ന ആടുജീവിതം സിനിമ തീയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചു കഴിഞ്ഞു . ചിത്രത്തിന് സംസ്ഥാനത്തുടനീളം മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

Advertisment



നോവലിന്റെ ഊര്‍ജ്ജം മുഴുവനും ചലച്ചിത്രത്തില്‍ പകര്‍ത്തിയെന്ന് സിനിമ കണ്ട ശേഷം നോവലിസ്റ്റ് ബെന്യാമിന്‍ പറഞ്ഞു. ചിത്രം കണ്ട് താന്‍ കരഞ്ഞു പോയെന്നും, എല്ലാവരും ഈ സിനിമ കാണണമെന്നാണ് തന്റെ ആഗ്രഹം എന്നും   ചിത്രത്തിന്റെ കേന്ദ്ര കഥാപാത്രമായ നജീബ് പറഞ്ഞു.  മികച്ച അനുഭവമാണ് സിനിമ നല്‍കിയതെന്ന് ആടുജീവിതം നോവല്‍ രചിച്ച ബെന്യാമിന്‍ പറഞ്ഞു



നജീബ് യഥാര്‍ത്ഥ ജീവിത്തില്‍ അനുഭവിച്ച കഷ്ടപ്പാടുകളെല്ലാം ആടുജീവിതം കാണുമ്പോള്‍ നമ്മുടെ കണ്‍മുന്നിലൂടെ കടന്നുപോകുന്നുവെന്നും അദ്ദേഹം എങ്ങനെയാണ് ഇത്രയും സഹിച്ച് അതിജീവിച്ചതെന്ന് കണ്ണീരോടെയല്ലാതെ ഓര്‍ക്കാന്‍ കഴിയില്ലെന്നും ആദ്യ പകുതി കണ്ടിറങ്ങിയ ആരാധകര്‍ പറയുന്നു.

 

 

Advertisment