Advertisment

'നിങ്ങളുടെ പാതിയെങ്കിലും ചെയ്യാന്‍ എനിക്ക് കഴിഞ്ഞിരുന്നെങ്കില്‍'; മോഹന്‍ലാലിന്റെ ഡാന്‍സിനെ പുകഴ്ത്തി ഷാരൂഖ്

author-image
ഫിലിം ഡസ്ക്
Updated On
New Update
sharukhan231.jpg

വനിത ചലച്ചിത്ര പുരസ്കാര ചടങ്ങില്‍ നടന്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച നൃത്തമാണ് ഇന്നലെ മുതല്‍ സമൂഹ മാധ്യമങ്ങളില്‍ വ്യപകമായി പ്രചരിക്കുന്നത്. ഷാരൂഖ് ഖാന്‍ ചിത്രം ജവാനിലെ 'സിന്ധ ബന്ധ' എന്ന ഗാനത്തിനാണ് മോഹന്‍ലാല്‍ ചുവടുവെച്ചത്. 64-ാം വയസിലും അസാമാന്യ ഊർജത്തോടെയും മെയ്‌വഴക്കത്തോടെയും ഡാന്‍സ് ചെയ്യുന്ന മോഹന്‍ലാലിന് 'പാന്‍ ഇന്ത്യ' ലെവലില്‍ തന്നെ കയ്യടിയും ലഭിക്കുന്നുണ്ട്.

Advertisment

ഒടുവില്‍ വീഡിയോ കറങ്ങിത്തിരിഞ്ഞ് ഷാരൂഖിന്റെ പക്കലും എത്തി. തന്റെ ഔദ്യോഗിക എക്സ് ഹാന്‍ഡിലിലൂടെ മോഹന്‍ലാലിന്റെ ഡാന്‍സ് വീഡിയോ ഷെയർ ചെയ്യുക മാത്രമല്ല ചുവടുകളെ അഭിനന്ദിക്കുകയും ചെയ്തിട്ടുമുണ്ട് ഷാരൂഖ്.

''ഈ ഗാനം കൂടുതല്‍ പ്രത്യേകതയുള്ളതാക്കി മാറ്റിയതിന് മോഹന്‍ലാല്‍ സാറിന് നന്ദി. നിങ്ങള്‍ ചെയ്തതിന്റെ പകുതിയോളമെങ്കിലും നന്നാക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്. നിങ്ങള്‍ക്കൊപ്പം അത്താഴം കഴിക്കാനുള്ള ആഗ്രഹവും സ്നേഹമറിയിക്കുകയാണ്. നിങ്ങളാണ് യഥാർഥ സിന്ധ ബന്ധ,'' ഷാരൂഖ് കുറിച്ചു.

Advertisment