Advertisment

സ്ത്രീത്വത്തിനും അഭിമാനത്തിനും വേണ്ടി ഒരു പുള്ളൂവത്തി നടത്തുന്ന പോരാട്ടത്തിൻറെ കഥ; റിലീസിംഗിന് തയ്യാറായി 'മായമ്മ'

author-image
മൂവി ഡസ്ക്
New Update
mayamma1.jpg

നാവോറ് പാട്ടിന്റേയും  പുള്ളൂവൻ  പാട്ടിന്റേയും  അഷ്ടനാഗക്കളം  മായ്ക്കലിന്റേയും  പശ്ചാത്തലത്തിൽ  ഒരു പുള്ളുവത്തിയും  നമ്പൂതിരിയും തമ്മിലുള്ള  പ്രണയത്തിന്റേയും  തുടർന്ന്  പുള്ളുവത്തി  നേരിടേണ്ടി വരുന്ന  ദുരന്തങ്ങളുടേയും   സ്ത്രീത്വത്തിനും  അഭിമാനത്തിനും വേണ്ടി പുള്ളൂവത്തി  നടത്തുന്ന  പോരാട്ടത്തിന്റേയും  കഥ പറയുന്ന  മായമ്മയിൽ    മായമ്മയായി  അങ്കിത  വിനോദും  നമ്പൂതിരി യുവാവായി  അരുൺ ഉണ്ണിയും  വേഷമിടുന്നു. 

Advertisment

mayamma movi1.jpg

വിജിതമ്പി,   ചേർത്തല ജയൻ,  കൃഷ്ണപ്രസാദ്,    പൂജപ്പുര രാധാകൃഷ്ണൻ,  ബിജു കലാവേദി,   പി ജെ രാധാകൃഷ്ണൻ,  ഇന്ദുലേഖ,    കെ പി എസി  ലീലാമണി,   സീതാലക്ഷ്മി,  രാഖി മനോജ്,     ആതിര,   മാസ്റ്റർ  അമൽപോൾ,   ബേബി അഭിസ്ത,  ബേബി അനന്യ, തുടങ്ങി  ഒരു വലിയ  താരനിര തന്നെ  ഇതിൽ വേഷമിടുന്നുണ്ട്.   

ഛായാഗ്രഹണം -  നവീൻ കെ  സാജ്,     എഡിറ്റിംഗ് -   അനൂപ് എസ് രാജ്,  സംഗീതം -  രാജേഷ് വിജയ്,   സ്റ്റുഡിയോ-  ബോർക്കിഡ് മീഡിയ,    പ്രോജക്ട്  കോഡിനേറ്റർ & ചീഫ് അസോസിയേറ്റ്  ഡയറക്ടർ -  അനിൽ  കഴക്കൂട്ടം,     പ്രൊഡക്ഷൻ   കൺട്രോളർ - അജയഘോഷ്  പരവൂർ, പി ആർ ഓ - അജയ് തുണ്ടത്തിൽ 

Advertisment