Advertisment

ഞാൻ സ്ത്രീധനം വാങ്ങി വിവാഹം കഴിച്ചയാളല്ല; മകളുടെ കാര്യത്തിലും അങ്ങനെത്തന്നെയായിരിക്കും: മോഹൻലാൽ

ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍, അവനെ എങ്ങനെയെങ്കിലും പിടിച്ചോ എന്നാണു നമുക്ക് കേള്‍ക്കേണ്ടത്.

author-image
ഫിലിം ഡസ്ക്
New Update
mohanlal sujithra.jpg

താന്‍ സ്ത്രീധനം വാങ്ങി വിവാഹം കഴിച്ചയാളല്ലന്നും തന്റെ മകള്‍ വിവാഹം കഴിക്കുമ്പോഴും അങ്ങനെ ഒരു കാര്യം ഉണ്ടാകില്ലെന്നും നടന്‍ മോഹന്‍ലാല്‍ . ഒട്ടേറെ സിനിമകളില്‍ സ്ത്രീധനത്തിനെതിരെ സംസാരിച്ച തന്റെ ഉള്ളില്‍ എപ്പോഴും ഇത്തരം കാര്യങ്ങളെപ്പറ്റി സംഘര്‍ഷമുണ്ടാകാറുണ്ടെന്നും സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ശരിയല്ലെന്നും മോഹന്‍ലാല്‍ പ്രതികരിച്ചു. 'നേര്' എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ സ്ത്രീധനത്തെക്കുറിച്ച് പ്രതികരിച്ചത്.  

Advertisment

ഒരു പെണ്‍കുട്ടിയുടെ അച്ഛന്‍ എന്ന നിലയില്‍ സ്ത്രീധനം എന്ന സമ്പ്രദായത്തെക്കുറിച്ച് എന്താണ് അഭിപ്രായം എന്ന അവതാരകന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മോഹന്‍ലാല്‍. ''ഞാന്‍ സ്ത്രീധനം വാങ്ങിയല്ല കല്യാണം കഴിച്ചത്. എന്റെ മകള്‍ക്ക് കല്യാണം കഴിക്കാനും അങ്ങനെ ഒന്നും ഉണ്ടാകില്ല. അത് ശരിയല്ല എന്നുതന്നെയാണ് എന്റെ അഭിപ്രായം. ഒരുപാട് സിനിമയില്‍ ഇതിനെതിരെ പറയുന്ന ഒരാളെന്ന നിലയ്ക്ക് ഉള്ളില്‍ ഒരു സംഘര്‍ഷം ഉണ്ടല്ലോ. ഒരു നടന്‍ എന്ന നിലയില്‍ ഇത്തരം കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ഭയങ്കര സങ്കടം തോന്നും.

ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍, അവനെ എങ്ങനെയെങ്കിലും പിടിച്ചോ എന്നാണു നമുക്ക് കേള്‍ക്കേണ്ടത്. സമൂഹത്തിലുണ്ടാകുന്ന ഇത്തരം കുറ്റകൃത്യങ്ങളോട് നമുക്ക് ഒരുതരത്തിലുമുള്ള താല്‍പര്യമില്ല. അങ്ങനെ സമൂഹത്തില്‍ ഉണ്ടാകുന്ന ഒരു കുറ്റകൃത്യത്തെ പിടിച്ചു നിര്‍ത്തുന്ന ഒരു സിനിമ കൂടിയാണ് നേര്.''മോഹന്‍ലാല്‍ മനോരമ ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സംവിധായകന്‍ ജീത്തു ജോസഫിനൊപ്പമുള്ള നേരിന്റെ ട്രെയ്ലറിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. കഥാപാത്രമായി അടുത്തെങ്ങും മോഹന്‍ലാലിനെ ഒരു ചിത്രത്തില്‍ ഇങ്ങനെ കണ്ടിട്ടില്ല എന്നാണ് ട്രെയ്ലര്‍ കണ്ട പ്രേക്ഷകര്‍ പറയുന്നത്. നടന്‍ എന്ന നിലയില്‍ മോഹന്‍ലാലിന് ചിത്രം മികച്ച അവസരമായിരിക്കുമെന്നും ഹിറ്റിനപ്പുറം പ്രകടനത്തെ വിലയിരുത്തുന്ന ഒന്നായിരിക്കും എന്നുമാണ് ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിജയമോഹനായിട്ടാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ വേഷമിടുന്നത് എന്നാണ് റിപ്പോര്‍ട്ട്. നേരിന്റെ റിലീസ് 21ന് ആണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സതീഷ് കുറുപ്പും സംഗീതം വിഷ്ണു ശ്യാമുമാണ്.

 

mohanlal
Advertisment