Advertisment

'നൽകിയ വിശദീകരണം അവാസ്തവം'; ചലച്ചിത്ര അക്കാദമിക്കെതിരെ സ്വതന്ത്ര സിനിമാ പ്രവർത്തകരുടെ സംഘടന

വിമിയോയില്‍ ഡൗണ്‍ലോഡ് ഓപ്ക്ഷന്‍ നല്‍കാത്ത സിനിമകള്‍ പോലും ജൂറി കണ്ടു എന്നു പറയുന്നത് തെറ്റായ കാര്യമാണ്. ഇനി അക്കാദമി ഡൗണ്‍ലോഡ് ചെയ്ത് കണ്ടതാണെങ്കില്‍ അത് നിയമ വിരുദ്ധമാണ്.

New Update
iffk 2023 two

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിക്കെതിരെ സ്വതന്ത്ര സിനിമാ പ്രവര്‍ത്തകരുടെ സംഘടന രംഗത്ത്. ഐഎഫ്എഫ്‌കെയില്‍ ജൂറി ചിത്രം കാണാതെ തിരസ്‌ക്കരിച്ചു എന്ന പരാതിയില്‍ ചലച്ചിത്ര അക്കാദമി നല്‍കിയ വിശദീകരണം അവാസ്തവമെന്ന് മൂവ്‌മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്‍ഡ് സിനിമ.

Advertisment

വിമിയോ പ്ലാറ്റ്‌ഫോമിലെ തെളിവുകള്‍ സഹിതം സംവിധായകര്‍ പരാതി ഉന്നയച്ചതില്‍ അക്കാദമി വിശദീകരിക്കുന്നത്, ഡൗണ്‌ലോഡ് ചെയ്ത് കണ്ടതിനാലാണ് വിമിയോയില്‍ ഇത് പ്ലേ ചെയ്തതായി കാണിക്കാത്തത് എന്നാണ്. എന്നാല്‍ അക്കാദമിയുടെ വിശദീകരണം ഗുരുതര പിഴവുകള്‍ നിറഞ്ഞതാണെന്നാണ് സംവിധായകര്‍ ചൂണ്ടി കാണിക്കുന്നത്. വിമിയോയില്‍ ഡൗണ്‍ലോഡ് ഓപ്ക്ഷന്‍ നല്‍കാത്ത സിനിമകള്‍ പോലും ജൂറി കണ്ടു എന്നു പറയുന്നത് തെറ്റായ കാര്യമാണ്. ഇനി അക്കാദമി ഡൗണ്‍ലോഡ് ചെയ്ത് കണ്ടതാണെങ്കില്‍ അത് നിയമ വിരുദ്ധമാണ്.

നിര്‍മ്മാതാവിന്റെ അനുമതിയോടെ മാത്രമേ സിനിമ ഡൗണ്‍ലോഡ് ചെയ്ത് പ്രദര്‍ശിപ്പിക്കാന്‍ പാടുള്ളൂ. അങ്ങനെ അല്ലാതെയാണ് അക്കാദമി സിനിമ ഡൗണ്‍ലോഡ് ചെയ്തത് എങ്കില്‍ അതില്‍ ഗുരുതര പിഴവുകള്‍ ഉണ്ടെന്നും സംവിധായകര്‍ പറയുന്നു. സംഭവത്തില്‍ ജൂറി സിനിമ കാണാതെ തള്ളിയെന്ന് തെളിവുകളോടെയുള്ള പരാതിയുമായി നിരവധി സംവിധായകര്‍ രംഗത്തെത്തിയിട്ടുണ്ട്.

 

iffk 2023
Advertisment