Advertisment

കലാമണ്ഡലത്തിൽ നിന്നും അടിച്ചിറക്കി വിടേണ്ടതാണ്! ഒറിജിനൽ സത്യഭാമ ടീച്ചർ മരിച്ചു, ഇത് വേറെയാണ് ഡ്യൂപ്ലിക്കേറ്റ്- മല്ലികാ സുകുമാരൻ

author-image
മൂവി ഡസ്ക്
New Update
sathyabhama-mallika.jpg

ആർഎൽവി രാമകൃഷ്ണനെതിരെയുള്ള വർണ വിവേചനത്തിൽ പ്രതികരണവുമായി നടി മല്ലികാ സുകുമാരൻ. നിറത്തിന്റെ അടിസ്ഥാനത്തിൽ ഒരു കലാകാരനെയും നിയമിക്കരുതെന്നാണ് മല്ലികാ സുകുമാരൻ പറഞ്ഞത്. കലാമണ്ഡലം സത്യഭാമയുടെ ലേബൽ എടുത്തുകളയണെമെന്നും മല്ലികാ സുകുമാരൻ വ്യക്തമാക്കുന്നുണ്ട്. ഒരു അഭിമുഖത്തിനിടയിലായിരുന്നു മല്ലികാ സുകുമാരൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

Advertisment

‘കലാമണ്ഡലം സത്യഭാമ യഥാർത്ഥ സത്യഭാമ അല്ല. ഒറിജിനൽ സത്യഭാമ ടീച്ചർ മരിച്ചു. ഇത് വേറെയാണ് ഡ്യൂപ്ലിക്കേറ്റ് , ഡമ്മി. ഒരു നിറത്തിന്റെ അടിസ്ഥാനത്തിൽ അല്ല, കലാകാരനെയോ കലാകാരിയെയോ നിയമിക്കുന്നത്. ഒരു അദ്ധ്യാപകനായാലും അദ്ധ്യാപിക ആയാലും നമ്മുടെ മനസിൽ ഒരു സങ്കല്പമുണ്ട്. ഏതൊരാളായാലും പറയുന്ന ഭാഷയ്‌ക്ക് ഒരു സഭ്യത ഉണ്ടായിരിക്കണം. പറയുന്ന ഭാഷയ്‌ക്ക് സഭ്യത ഇല്ലെങ്കിൽ ആരും ശ്രദ്ധിക്കാൻ പോകുന്നില്ല.

നിറങ്ങളുടെ അടിസ്ഥാനത്തിലാണോ മനുഷ്യന്റെ രീതി നിർണയിക്കേണ്ടത്. ഇവർക്കൊക്കെ എതിരെ വേണം സർക്കാർ പ്രതികരിക്കേണ്ടത്. കാലാഭവൻ മണിയുടെ അനിയൻ രാമകൃഷ്ണൻ മനോഹരമായി നൃത്തം ചെയ്യുന്നുണ്ട്. ഇത്തരത്തിൽ അധിക്ഷേപിക്കുന്നവരുടെ കലാമണ്ഡലം എന്ന ലേബൽ എടുത്തു കളയണം. കലാമണ്ഡലത്തിൽ നിന്നും അടിച്ചിറക്കി വിടേണ്ടതാണ്. കല എന്നത് ദൈവീകമായ വരദാനമാണ്. ഈ വിഷയത്തിൽ കേരളത്തിലെ വലിയ സാംസ്കാരിക നായകന്മാരും സംഘടനകളും പ്രതികരിക്കാത്തതിൽ എനിക്ക് വിഷമമുണ്ട്.’- മല്ലികാ സുകുമാരൻ പറഞ്ഞു.

Advertisment