Advertisment

ഏഴാം ക്ലാസിലേക്കാണേലും കുഴപ്പമില്ല, പഠിക്കാൻ ഏതറ്റം വരെയും പോകുമെന്ന് ഇന്ദ്രൻസ്

author-image
മൂവി ഡസ്ക്
New Update
67743267

വീണ്ടും ക്ലാസ് മുറിയിലേക്കും പുസ്തകങ്ങളുടെ ലോകത്തേക്കും ചുവട്‌വയ്പ്പ്

നടത്തുന്നതിന്റെ സന്തോഷത്തിലാണ് മലയാളികളുടെ പ്രിയ താരം ഇന്ദ്രൻസ്. സ്‌കൂളിൽ പഠിച്ചിരുന്ന കാലത്തെ ഏഴാം ക്ലാസ് ജയിച്ചതിന്റെ രേഖകൾ ഇന്ദ്രൻസിന് കിട്ടുകയാണെങ്കിൽ പത്താം ക്ലാസ് തുല്യതാ പരീക്ഷ താരത്തിന് നേരിട്ടെഴുതാൻ സാധിക്കും.

Advertisment

രേഖകൾ ആവശ്യപ്പെട്ട് ഇന്ദ്രൻസിന്റെ സ്‌കൂളിലേക്ക് സാക്ഷരതാ മിഷൻ കത്തെഴുതിയിട്ടുണ്ട്. രേഖകൾ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ താരം ആദ്യം ഏഴാം ക്ലാസ് തുല്യതാ പരീക്ഷ എഴുതണം. ഇതിനു ശേഷമേ പത്താം ക്ലാസ് പരീക്ഷ താരത്തിന് എഴുതാൻ സാധിക്കുകയുളൂ.

ഏഴാം ക്ലാസ് വരെ നടൻ സ്‌കൂളിൽ പോയിട്ടുണ്ടെങ്കിലും നാലാം ക്ലാസ് വരെയുള്ള രേഖകൾ മാത്രമാണ് താരത്തിന്റെ കയ്യിലുള്ളത്. സാക്ഷരതാ മിഷന്റെ നിബന്ധനകൾ പ്രകാരം നാലാം ക്ലാസ് ജയിച്ചവർ ഏഴാം ക്ലാസ് തുല്യതാ പരീക്ഷയിൽ വിജയിക്കണം. ഇതിനു ശേഷം മാത്രമാണ് പത്താം ക്ലാസ് തുല്യതാ പരീക്ഷ എഴുതാൻ ഇവർക്ക് യോഗ്യത ലഭിക്കുന്നത്. വീണ്ടും പുസ്തകങ്ങളുടെയും സുഹൃത്തുക്കളുടെയും ലോകത്തേക്ക് പോകാനുള്ള സന്തോഷത്തിലായതിനാൽ തന്നെ ഇത്രയും കാലം ക്ലാസിലിരിക്കാനും പഠിക്കാനും തയ്യാറാണെന്നാണ് ഇന്ദ്രൻസിന്റെ അഭിപ്രായം.

Advertisment