Advertisment

'അവങ്ക അന്ത പടം മികപ്പെരിയ വെട്രിയടയണം'... വിജയ്ക്ക് ആശംസയുമായി രജനികാന്ത്

ഒക്ടോബര്‍ 19നാണ് ലിയോ തിയേറ്ററില്‍ എത്തുന്നത്. മാസ്റ്റര്‍ എന്ന ചിത്രത്തിന് ശേഷം വിജയ്- ലോകേഷ് കനകരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ തൃഷയാണ് നായികയായി എത്തുന്നത്.

author-image
മൂവി ഡസ്ക്
New Update
rajnikanth vijay



ആരാണ് യഥാര്‍ത്ഥ സൂപ്പര്‍ സ്റ്റാര്‍ എന്ന കാര്യത്തില്‍ ആരാധകര്‍ തമ്മില്‍ ഫാന്‍ ഫൈറ്റ് നടക്കാറുള്ള രണ്ടു താരങ്ങളാണ് വിജയ്യും രജനികാന്തും. ജയിലര്‍ എന്ന തന്റെ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ രജനികാന്ത് നടത്തിയ പരാമര്‍ശം ആയിരുന്നു ഇതിന് തുടക്കം കുറിച്ചത്. പിന്നാലെ ഇരുവരുടെയും ആരാധകര്‍ രം?ഗത്തെത്തി. വിജയ് ആണ് സൂപ്പര്‍ സ്റ്റാര്‍ എന്ന് അദ്ദേഹത്തിന്റെ ആരാധകരും രജനികാന്ത് ആണ് സൂപ്പര്‍ സ്റ്റാര്‍ എന്ന് അദ്ദേഹത്തിന്റെ ആരാധകരും വാദിച്ചു. 

Advertisment

ഇപ്പോഴിതാ വിജയ് ചിത്രത്തിന് ആശംസയുമായി എത്തിയിരിക്കുകയാണ് രജനികാന്ത്.  'തലൈവര്‍ 170' എന്ന ചിത്രത്തിന്റെ ഷൂട്ടിനായി തൂത്തുക്കുടിയില്‍ ആണ് രജനികാന്ത് ഇപ്പോഴുള്ളത്. ഇവിടെ വച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം. വന്‍ പ്രതീക്ഷയോടെ ആണ് ലിയോ റിലീസിന് ഒരുങ്ങുന്നത്. താങ്ങള്‍ക്ക് എന്ത് തോന്നുന്നു എന്ന ചോദ്യത്തിന്, 'അവങ്ക അന്ത പടം മികപ്പെരിയ വെട്രിയടയണം. അത്ക്കാഹ നാന്‍ ആണ്ടവനോട് വേണ്ടിക്കിറേന്‍ (വിജയ് ചിത്രം വലിയ വിജയം നേടണം. അതിന് വേണ്ടി ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു)', എന്നായിരുന്നു രജനികാന്തിന്റെ മറുപടി. 

ഒക്ടോബര്‍ 19നാണ് ലിയോ തിയേറ്ററില്‍ എത്തുന്നത്. മാസ്റ്റര്‍ എന്ന ചിത്രത്തിന് ശേഷം വിജയ്- ലോകേഷ് കനകരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ തൃഷയാണ് നായികയായി എത്തുന്നത്. പ്രീ-സെയില്‍ ബിസിനസിലൂടെ ഇതിനോടം 100 കോടി അടുപ്പിച്ച് ലിയോ നേടിയെന്നാണ് വിവരം. 

അതേസമയം ലിയോയ്ക്ക് പ്രത്യേക പ്രദര്‍ശനം അനുവദിക്കുന്നതില്‍ തീരുമാനം തമിഴ്നാട് സര്‍ക്കാരിന്  മദ്രാസ് ഹൈക്കോടതി വിട്ടു. റിലീസിങ് ദിനമായ വ്യാഴാഴ്ച മുതല്‍ 6 ദിവസം പ്രത്യേക പ്രദര്‍ശനം അനുവദിക്കണമെന്ന നിര്‍മാതാക്കളുടെ ഹര്‍ജിയിലാണ് നിര്‍ദേശം. രാവിലെ 9 നും പുലര്‍ച്ചെ ഒന്നിനും ഇടയില്‍ 5 പ്രദര്‍ശനം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ രാവിലെ 7 ന് പ്രദര്‍ശനം തുടങ്ങണമെന്നാണ് നിര്‍മതാക്കളുടെ ആവശ്യം. കോടതി ഉത്തരവിന് പിന്നാലെ, വൈകിട്ട് നാലു മണിക്ക് നിര്‍മാതാക്കളുടെയും തിയേറ്റര്‍ ഉടമകളുടെയും യോഗം സര്‍ക്കാര്‍ വിളിച്ചിട്ടുണ്ട്. അതേസമയം പുലര്‍ച്ചെ നാലിന് പ്രദര്‍ശനം വേണമെന്ന ആവശ്യത്തില്‍ കോടതി ഉത്തരവിറക്കിയില്ല. അതേസമയം നിയമലംഘനം നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനായി പ്രത്യേക ടീമിനെ അടക്കം സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. 

ഒരു ദിവസം അഞ്ച് ഷോ മാത്രമെ പാടുള്ളൂ എന്നായിരുന്നു സര്‍ക്കാരിന്റെ ഉത്തരവ്. അടുത്തിടെ അനുവദിച്ച സ്‌പെഷ്യല്‍ ഷോകള്‍ ഉള്‍പ്പെടെയായിരുന്നു അത്. രാവിലെ 9 മണിക്ക് ആരംഭിച്ചാല്‍ അര്‍ധരാത്രി 1.30ന് ഷോ അവസാനിപ്പിക്കണമെന്നും ഒക്ടോബര്‍ 19 മുതല്‍ 24 വരെയാണ് നിബന്ധ ബാധകമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുമതി ലഭിച്ച തീയേറ്ററുകള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് പോലീസും അറിയിച്ചിരുന്നു. 

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍. ദളപതി വിജയോടൊപ്പം വമ്പന്‍ താര നിരയാണ് ലിയോയില്‍ ഉള്ളത്.

തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു.ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്.

 

 

vijay rajanikanth
Advertisment