Advertisment

ലിയോ ആദ്യദിന ബുക്കിങ്; യുകെയിൽ വിറ്റുപോയത് 2.4 കോടിയുടെ ടിക്കറ്റുകൾ

വിദേശരാജ്യങ്ങില്‍ പലയിടത്തും ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. യു.കെയില്‍ സെപ്തംബര്‍ ഏഴ് മുതലാണ് ബുക്കിങ് ആരംഭിച്ചത്

author-image
ഫിലിം ഡസ്ക്
New Update
leo vijay

വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ ഒക്ടോബര്‍ 19 ന് തിയേറ്ററുകളിലെത്തും. വാരിസിന് ശേഷം വിജയിന്റേതായി തിയേറ്ററുകളിലെത്തുന്ന ചിത്രമാണ് ലിയോ. തൃഷ, അര്‍ജുന്‍ സര്‍ജ, സഞ്ജയ് ദത്ത്, ഗൗതം വാസുദേവ മേനോന്‍, മൻസൂര്‍ അലിഖാന്‍, ബാബു ആന്റണി തുടങ്ങി വലിയ താരങ്ങൾ അണിനിരക്കുന്ന ചിത്രം സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ ആണ് നിര്‍മിക്കുന്നത്.

Advertisment

വിദേശരാജ്യങ്ങില്‍ പലയിടത്തും ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. യു.കെയില്‍ സെപ്തംബര്‍ ഏഴ് മുതലാണ് ബുക്കിങ് ആരംഭിച്ചത്. ഇതുവരെ 2.4 കോടിയുടെ ടിക്കറ്റുകളാണ് വിറ്റുപോയത്. പതിനേഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിജയും തൃഷയും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. ലോകേഷ് കനകരാജിനൊപ്പമുള്ള വിജയുടെ രണ്ടാമത്തെ ചിത്രമാണിത്. 2021 ല്‍ റിലീസ് ചെയ്ത മാസ്റ്ററായിരുന്നു ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രം.

അതേസമയം സിനിമാലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഔട്ട് -ആൻഡ്-ഔട്ട് ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ലിയോയിലെ സെക്കന്റ് സിംഗിൾ റിലീസായി. ദളപതി വിജയും സംവിധായകൻ ലോകേഷ് കനകരാജുമായി ഒരുമിക്കുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളമാണ്. ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ഒരുക്കിയ 'ബാഡ് ആസ്' എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് റിലീസായത്. 

ഒക്ടോബർ 19 നു ഗ്രാൻഡ് റിലീസായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ സിംഗിൾ നാൻ റെഡിയുടെ വൻവിജയത്തിന് ശേഷമാണ് രണ്ടാമത്തെ സിംഗിൾ പ്രേക്ഷകരിലേക്കെത്തുന്നത്. ഗാനത്തിന്റെ ഗ്ലിമ്ബ്സ് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി മണിക്കൂറുകൾക്കുള്ളിൽ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്തു എത്തിയിരുന്നു.വിഷ്ണു ഇടവൻ രചിച്ച വരികൾക്ക്  സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദർ ആലപിച്ച ബാഡ് ആസ് ഗാനം ആരാധകർക്കിടയിൽ നിമിഷ നേരം കൊണ്ട് തന്നെ തരംഗമാകുകയാണ്.  

സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്.ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ണർ. ദളപതി വിജയോടൊപ്പം വമ്പൻ താര നിരയാണ് ലിയോയിൽ ഉള്ളത് .തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു.ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്, പി ആർ ഓ: പ്രതീഷ് ശേഖർ.

കമല്‍ഹാസന്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച വിക്രം ആണ് ലോകേഷ് കനകരാജ് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍, കാളിദാസ് ജയറാം, ഗായത്രി ശങ്കര്‍, ചെമ്പന്‍ വിനോദ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സൂര്യ റോളക്‌സ് എന്ന കൊടുംവില്ലനായി അതിഥിവേഷത്തിലെത്തി. 120 കോടി മുതല്‍മുടക്കില്‍ ഒരുക്കിയ ചിത്രം 500 കോടിയിലേറെ വരുമാനമാണ് നേടിയത്. കമല്‍ഹാസന്റെ ഉടമസ്ഥതയിലുള്ള രാജ്കമല്‍ ഇന്റര്‍നാഷ്ണലായിരുന്നു ചിത്രത്തിന്റെ നിര്‍മാണം.

latest news vijay leo movie
Advertisment