Advertisment

എനിക്കൊന്ന് കെട്ടിപ്പിടിക്കണം; പൊട്ടിക്കരഞ്ഞ് നടി ശാലിൻ സോയ

സമൂഹാധിപത്യത്താല്‍ ജീവിതം ദുരിതമായ നാല് സ്ത്രീകളുടെ കഥ പറയുന്ന തമിഴ് സിനിമയാണ് കണ്ണകി

author-image
ഫിലിം ഡസ്ക്
New Update
shalin soya cry.jpg



മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും പരിചിതയായ താരമാണ് നടി ശാലിന്‍ സോയ. ഇപ്പോഴിതാ തന്റെ പുതിയ തമിഴ് ചിത്രം കണ്ണകിയുടെ പ്രീമിയറില്‍ പൊട്ടിക്കരയുന്ന താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സിനിമയില്‍ ശാലിന്റെ അഭിനയം കണ്ട ഒരു പ്രേക്ഷക ഓടിവന്ന് ശാലിനെ കെട്ടിപ്പിടിച്ച് അഭിനന്ദിക്കുകയായിരുന്നു. അഭിനന്ദനങ്ങളില്‍ മനംനിറഞ്ഞ് വേദിയില്‍ നിന്ന് ശാലിന്‍ പൊട്ടിക്കരഞ്ഞു. ഈ ദിവസം താന്‍ എന്നെന്നും ഓര്‍ത്ത് വെയ്ക്കുമെന്നും സിനിമ കണ്ട് നിങ്ങള്‍ ഓടിവന്നു കെട്ടിപ്പിടിച്ച അനുഭവം ഒരിക്കലും മറക്കില്ലെന്നും ശാലിന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Advertisment



ശാലിന്‍ സോയയുടെ വാക്കുകള്‍

'ഈ ദിവസം ഞാന്‍ ജീവിതത്തില്‍ ഒരിക്കലും മറക്കില്ല. ഇത് കണ്ണകിയുടെ ആദ്യത്തെ ഷോയും ആദ്യത്തെ പ്രതികരണവുമാണ്. 'എനിക്ക് നിന്നെ ഒന്ന് കെട്ടിപ്പിടിക്കണം' എന്ന് പറഞ്ഞുകൊണ്ട് നിങ്ങള്‍ എഴുന്നേറ്റ് വന്നത് ഞാന്‍ ഒരിക്കലും മറക്കില്ല. സിനിമ കണ്ടു നിങ്ങളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയതും മറക്കില്ല. ദൈവമേ അങ്ങയുടെ കരുണയില്‍ ഞാന്‍ നന്ദിയുള്ളവളാണ്.'' ശാലിന്‍ സോയ കുറിച്ചു.

സമൂഹാധിപത്യത്താല്‍ ജീവിതം ദുരിതമായ നാല് സ്ത്രീകളുടെ കഥ പറയുന്ന തമിഴ് സിനിമയാണ് കണ്ണകി. സമൂഹം രൂപകല്‍പ്പന ചെയ്ത സ്റ്റീരിയോടൈപ്പുകളില്‍ നിന്ന് മോചനം നേടാനുള്ള ഒരു സ്ത്രീയുടെ പോരാട്ടവും സന്തോഷത്തോടെ ജീവിക്കാനുള്ള അവളുടെ നിരന്തര പരിശ്രമത്തിലൂടെ അവരില്‍ അടിച്ചേല്‍പ്പിക്കുന്ന പരിമിതികളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. യശ്വന്ത് കിഷോര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കീര്‍ത്തി പാണ്ഡ്യന്‍, അമ്മു അഭിരാമി, വിദ്യ പ്രദീപ്, ശാലിന്‍ സോയ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഡിസംബര്‍ 15 ന് തിയേറ്ററുകളില്‍ എത്തും.

latest news shalin zoya
Advertisment