Advertisment

മമ്മൂട്ടിയുടെ പേരിൽ ശത്രസംഹാര പൂജ; വഴിപാട് ടർബോ റിലീസിന് പിന്നാലെ

മമ്മൂട്ടിയുടെ ആരാധകനായ ദാസ് എന്നയാളാണ് വഴിപാട് നടത്തിയതെന്നാണ് വിവരങ്ങള്‍.

author-image
ഫിലിം ഡസ്ക്
New Update
mammootty pooja.jpg

ഭ്രമയുഗത്തിന് ശേഷം മമ്മൂട്ടിയുടേതായി തിയേറ്ററുകളില്‍ എത്തിയിരിക്കുന്ന ചിത്രമാണ് ടര്‍ബോ. വൈശാഖിന്റെ സംവിധാനത്തില്‍ വന്ന ചിത്രം ഒരു മാസ് എന്റര്‍ടെയിനര്‍ ആണെന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍. ഇതിനിടെ താരത്തെ ചുറ്റി വിവാദങ്ങളും ഉയര്‍ന്നിരുന്നു. പുഴു സിനിമയുടെ സംവിധായകയുടെ മുന്‍ ഭര്‍ത്താവ് രംഗത്തെത്തിയതും. നടി ഉഷയുടെ ചില വെളിപ്പെടുത്തലുമായിരുന്നു ചര്‍ച്ചകള്‍ക്ക് ആധാരം.

Advertisment

ഇതിന് പിന്നാലെ മമ്മൂട്ടിയുടെ പേരില്‍ ആരാധകന്‍ രസീത് എന്ന രീതിയില്‍ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇതുപ്രകാരം ശ്രീനാരായണ മഹേശ്വര ക്ഷേത്രത്തിലാണ് ശത്രുസംഹാര പുഷ്പാഞ്ജലി കഴിപ്പിച്ചിരിക്കുന്നത്. പേരിന്റെ സ്ഥാനത്ത് മമ്മൂട്ടിയെന്നും, വിശാഖം നക്ഷത്രമെന്നും,? മുപ്പത് രൂപയാണെന്നും രസീതില്‍ കാണാം. മമ്മൂട്ടിയുടെ ആരാധകനായ ദാസ് എന്നയാളാണ് വഴിപാട് നടത്തിയതെന്നാണ് വിവരങ്ങള്‍.

അതേസമയം ചിത്രത്തില്‍ ജോസ് എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ മമ്മൂട്ടി എത്തുമ്പോള്‍ മറ്റ് സുപ്രധാന വേഷങ്ങളില്‍ കന്നഡയിലെ രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലുമാണ് ഉള്ളത്. ആക്ഷന് ഏറെ പ്രാധാന്യം നല്‍കിയാണ്  ചിത്രം ഒരുക്കിയിരിക്കുന്നത്. വിയറ്റ്‌നാം ഫൈറ്റേര്‍സാണ് നിര്‍ണായകമായ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. നിര്‍മാണം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ്. ക്രിസ്റ്റോ സേവ്യറാണ് പശ്ചാത്തല സംഗീതം.

 

mammootty turbo movie
Advertisment