Advertisment

നടി ഗൗതമിയ്ക്കും മകൾക്കുമെതിരെ വധ ഭീഷണി; പോലീസിൽ പരാതി നൽകി

അളഗപ്പനും അയാളുടെ രാഷ്ട്രീയ ഗുണ്ടകളും ചേർന്ന് ഭീഷണിപ്പെടുത്തി എന്നാണ് പരാതി.

author-image
ഫിലിം ഡസ്ക്
New Update
gauthami daughter

ചെന്നൈ: നടി ഗൗതമിയ്ക്കും മകൾക്കുമെതിരെ വധ ഭീഷണി. ഇതേ തുടർന്ന് താരം പരാതി നൽകി. പരാതിയിൽ ചെന്നൈ സെൻട്രൽ ക്രൈം ബ്രഞ്ച് കേസ് എടുത്തിട്ടുണ്ട്. ഇന്നലെയാണ് താരം പരാതിയുമായി പോലീസിനെ സമീപിച്ചത്. നിലവിൽ മകൾ സുബ്ബലക്ഷ്മിയുമൊത്ത് ചെന്നൈയിലാണ് താരം താമസിക്കുന്നത്. അടുത്തിടെ ഗൗതമിയുടെ ഉടമസ്ഥതയിലുള്ള 46 സെന്റ് ഭൂമി  വിൽക്കാൻ തീരുമാനിച്ചിരുന്നു.

 ഇതിനായി കെട്ടിട നിർമ്മാണ മുതലാളിയായ അഴകപ്പനും ഭാര്യയും ഗൗതമിയെ സമീപിച്ചു. പിന്നീട് ഇവർ 25 കോടിയോളം വരുന്ന ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് മനസ്സിലാക്കിയ നടി ഇരുവർക്കുമെതിരെ പോലീസിൽ പരാതി നൽകി. ഇതിന് പിന്നാലെയായിരുന്നു വധ ഭീഷണി ഉയർന്നത്.

അളഗപ്പനും അയാളുടെ രാഷ്ട്രീയ ഗുണ്ടകളും ചേർന്ന് ഭീഷണിപ്പെടുത്തി എന്നാണ് പരാതി. തന്നെയും മകളെയും കൊല്ലുമെന്നാണ് ഭീഷണി. മകളുടെ ജീവൻ അപകടത്തിലാണ്. ഭീഷണി കാരണം മകൾക്ക് പഠനത്തിൽ ശ്രദ്ധ ചെലുത്താൻ കഴിയുന്നില്ല. അതുകൊണ്ട് പരാതിയിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഗൗതമി ആവശ്യപ്പെട്ടിട്ടുണ്ട്.

gauthami
Advertisment