Advertisment

നമ്മൾ എവിടെയെങ്കിലും ഒന്ന് അടിമപ്പെടണം, അതിനു ഏറ്റവും നല്ലത് ആത്മീയത, ലെനയെ പരിഹസിക്കുന്നവർക്കാണ് കിളി പോയി കിടക്കുന്നത്, അതിനെ രാഷ്ട്രീയത്തിൽ കുരുപൊട്ടുകയെന്ന് പറയും- സുരേഷ് ഗോപി

author-image
മൂവി ഡസ്ക്
New Update
lena suresh gopi.jpg

ഴിഞ്ഞ ജന്മത്തെ കുറിച്ചും കൊടൈക്കനാലില്‍ പോയി മാജിക്ക് മഷ്റും പരീക്ഷിച്ചതിനെ കുറിച്ചും ഒരു അഭിമുഖത്തില്‍ നടി ലെന പങ്കുവച്ചത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ലെനയെ പിന്തുണച്ച്‌ എത്തിയിരിക്കുകയാണ് നടൻ സുരേഷ് ഗോപി.

ലെനയുടെ സ്പിരിച്വാലിറ്റിയെ കുറിച്ച്‌ പ്രജ്യോതി നികേതൻ കോളേജ് പുതുക്കാട് നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ സുരേഷ് ഗോപി പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ലെനയ്ക്ക് വട്ടാണെന്നൊക്കെ പറയുന്നവരുടെയാണ് കിളി പോയി കിടക്കുന്നതെന്നു സുരേഷ് ഗോപി പറഞ്ഞു.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ,

'രണ്ടാംഭാവം സിനിമ പൂര്‍ത്തീകരിച്ച്‌ തെങ്കാശിപ്പട്ടണം സിനിമയുടെ അവസാന ഭാഗങ്ങളുടെ ചിത്രീകരണം നടക്കുമ്ബോഴൊക്കെ കാലില്‍ പ്ലാസ്റ്ററുണ്ടായിരുന്നു. ആ സമയത്ത് ഞാൻ ഇവിടെ വന്നിട്ടുണ്ട്. അന്ന് എല്ലാവരും ചേര്‍ന്ന് പിടിച്ചുകൊണ്ടാണ് വന്നത്. എനിക്കിപ്പോള്‍ പറയാനുള്ളത് ലെന ആദ്ധ്യാന്മികതയുടെ ഒരു പുതിയ തലത്തിലേക്ക് എത്തിയി‍ട്ടുണ്ട്. ലെനയെ ഒന്ന് വിളിച്ച്‌ വരുത്തണം. ഒരു മതത്തിന്റെ പ്രവര്‍ത്തനമായിട്ടല്ല… മതം ലെനയ്ക്ക് ഇല്ല. നമുക്ക് അങ്ങനൊരു ഫോക്കസ് വേണം.

മയക്കുമരുന്നിന് അടിപ്പെട്ട് പോകാതെ മറ്റ് എവിടെയെങ്കിലും നമ്മള്‍ ഒന്ന് അടിമപ്പെടണം. അതിന് സ്പിരിച്വാലിറ്റിയെന്ന് പറയുന്നത് നല്ല ശുദ്ധിയുള്ള ഒരു അംശമാണ്. ഒന്നുകില്‍ എല്ലാ മാസവും അല്ലെങ്കില്‍ ലെനയ്ക്ക് സൗകര്യമുള്ളപ്പോള്‍ കുട്ടികളുമായി ഒരു ഇന്ററാക്ഷൻ സെഷൻ വെക്കണം. നാട്ടുകാര് പലതും പറയും. വട്ടാണെന്ന് പറയും… കിളിപോയിയെന്ന് പറയും. ആ പറയുന്ന ആളുകളുടെയാണ് കിളി പോയിരിക്കുന്നത്. അവര്‍ക്കാണ് വട്ട്. അസൂയ മൂത്ത് തോന്നുന്നതാണ്. അതിനെ രാഷ്ട്രീയത്തില്‍ കുരുപൊട്ടുകയെന്ന് പറയും. നമുക്ക് മനസ് കെട്ടുപോകാതെ എപ്പോഴും ഒരു കവചം ഉണ്ടായിരിക്കണം', സുരേഷ് ഗോപി പറഞ്ഞു.

Advertisment