Advertisment

പൗരത്വ ബില്‍ മതേതര ഇന്ത്യയുടെ മരണമണി: കേളി

author-image
admin
New Update

റിയാദ് : കഴിഞ്ഞ ദിവസം ലോകസഭയില്‍ പാസ്സാക്കിയ പൗരത്വ ഭേദഗതി ബില്‍ (Citizenship Amendment Bill) ഇന്ത്യയില്‍ നിലനില്‍ക്കുന്ന മതതുല്യതയുടെ മരണമണി ആണെന്ന്‍ കേളി കലാസാംസ്കാരിക വേദി സെക്രട്ടറിയറ്റ് ഇറക്കിയ പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

Advertisment

publive-image

ഇന്ത്യയെ ഒരു മതാധിഷ്ഠിത രാജ്യമാക്കി മാറ്റാനുള്ള സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ് ഈ നിയമ ഭേദഗതി. ജാതി, മത, ലിംഗ, വര്‍ഗ്ഗ വ്യത്യാസങ്ങള്‍ക്ക് അതീതമായ ഒരു ഇന്ത്യയാണ് നമ്മുടെ ഭരണഘടനാ ശില്‍പികള്‍ സ്വപ്നം കണ്ടത്. അതിന്‍റെ അടിസ്ഥാന ത്തിലാണ് നമ്മുടെ ഭരണഘടന എഴുതപ്പെട്ടതും. മതനിരപേക്ഷതയാണ് ഒരു രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ ഐക്യത്തിന്റെ അടിത്തറ. മതത്തിന്‍റെ അടിസ്ഥാന ത്തില്‍ രൂപം കൊണ്ട നമ്മുടെ അയല്‍രാജ്യങ്ങള്‍ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ ഇന്ത്യയെ ബാധിക്കാത്തത്‌ അതിന്‍റെ അടിസ്ഥാനശിലയായ മതനിരപേക്ഷത കൊണ്ടാണ്. അത്തരം അടിസ്ഥാന പ്രമാണം തന്നെ ഇല്ലാതാക്കുന്ന നിയമഭേദഗതിയി ലൂടെ ഇന്ത്യയുടെ ഐക്യം തന്നെ അപകടപ്പെടുത്തുന്ന നീക്കമാണ് മോഡി സര്‍ക്കാര്‍ നടത്തുന്നത്.

അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരില്‍ മുസ്ലീങ്ങള്‍ ഒഴിച്ചുള്ളവര്‍ക്ക് പൗരത്വം നല്‍കുന്ന ഭേദഗതിയിലൂടെ 20 കോടിയോളം വരുന്ന രാജ്യത്തെ മുസ്‌ലീം സമൂഹത്തില്‍ ബില്‍ കടുത്ത ആശങ്കയും അരക്ഷിതാവസ്ഥയും സൃഷ്ടിച്ചിരിക്കുകയാണ്. മതാടിസ്ഥാ നത്തില്‍ പൗരത്വം നിര്‍ണ്ണയിക്കുന്നതും പരിഗണിക്കുന്നതും ഭരണഘടനാ വിരുദ്ധമാ ണെന്നും, ബില്ലില്‍ നിന്ന്‍ മതപരാമര്‍ശം നീക്കുക, മൂന്ന്‍ അയല്‍ രാജ്യങ്ങള്‍ എന്നത് മാറ്റി മുഴുവന്‍ അയല്‍രാജ്യങ്ങളില്‍ നിന്നും എന്നാക്കുക എന്നീ ഇടതുപക്ഷ നിലപാടുകള്‍ ക്കൊപ്പമാണ് കേളിയെന്നും, കേളിയുടെ പ്രസ്താവനയില്‍ പറയുന്നു.

Advertisment