Advertisment

പൗരത്വബിൽ" ഭരണകൂട ഭീകരതയുടെ താക്കോൽ ഐ.സി.എഫ്

author-image
admin
New Update

റിയാദ്: ഇന്ത്യൻ ഭരണ ഘടനയെ നിർദാക്ഷിണ്യം നോക്ക് കുത്തിയാക്കി, ഭരണഘടന തയ്യാറാക്കിയ സ്വതന്ത്ര സമര സേനാനികളെപ്പോലും പരിഹസിച്ചു കൊണ്ട് , പതിറ്റാണ്ടു കളായി മുതു മുത്തച്ഛൻമാരുടെ കാലം ഇന്ത്യയിൽ ജീവിച്ചു പോരുന്ന ജനവിഭാഗങ്ങളെ അപരവൽക്കരിച്ചുകൊണ്ട്, അവരുടെ സ്വത്തുവകകൾ കൊള്ള ചെയ്യാനും പുറം തള്ളാ നുമുള്ള സംഘപരിവാർ ഗൂഢ തന്ത്രമായ പൗരത്വബിൽ ഭൂരിപക്ഷത്തിന്റെ അഹന്ത യുടെ ബലത്തിൽ പാസ്സാക്കിയെടുക്കുക വഴി ഭരകൂട ഭീകരതക്ക് കേന്ദ്രം തയ്യാറെടുക്കു കയാണ്.

Advertisment

publive-image

ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ആശയങ്ങളിൽ ഒന്നായ മതനിരപേക്ഷതയെ വെല്ലുവിളിക്കുന്നു എന്നത് മാത്രമല്ല ഈ ബില്ലിന്റെ പ്രശ്നം. സമത്വ മൗലിക അവകാശ ങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നിരിക്കുന്നത്. ഭരണഘടനയിൽ പറയുന്നത്, “ഇന്ത്യൻ രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ ‘ഒരു വ്യക്തിയുടെയും’ നിയമത്തിനു മുന്നിലെ സമത്വമോ, നിയമത്തിന്റെ തുല്യസംരക്ഷണമോ മതം, വർഗം, ജാതി, ലിംഗം, ജന്മനാട് എന്നിവയുടെ പേരിൽ നിഷേധിക്കാൻ രാജ്യത്തിന് കഴിയില്ല എന്നാണ്. ഏറ്റവും പ്രധാനപ്പെട്ട ഈ മൗലികാവകാശം ഭരണഘടനാ ഉറപ്പുതരുമ്പോൾ കുടിയേ റ്റക്കാരെ സർക്കാർ തന്നെ മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്.

ഈ രാജ്യത്തിന്റെ പരമോന്നത നിയമസംഹിതയായ ഭരണഘടനയെ അട്ടിമറിച്ചു കൊണ്ടും വെല്ലുവിളിച്ചുകൊണ്ടുമാണ് മുസ്ലീങ്ങളെ മാത്രം രാജ്യത്തു നിന്നും ആട്ടിയോടിക്കാനുള്ള നിയമനിർമ്മാണം ജനാതിപത്യ സർക്കാർ നടത്തുന്നത്.

ബില്ലിനെതിരെ മാനുഷീക മൂല്യങ്ങളിൽ വിശ്വസിക്കുന്ന എല്ലാ ജനാതിപത്യ മതേതര വിശ്വാസികളും കക്ഷി രാഷ്ട്രീയ ഭേദമെന്യേ ഒന്നിച്ചണി നിരക്കണമെന്നും പ്രതിക്ഷേധി ക്കണമെന്നും ഐ സി എഫ് റിയാദ് സെൻട്രൽ ക്യാബിനറ്റ് പ്രമേയത്തിലൂടെ ആഹ്വാനം ചെയ്തു. മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുനീർ കൊടുങ്ങല്ലൂർ, ലുഖ്മാൻ പാഴൂർ, അഷ്റഫ് ഓച്ചിറ, അബ്ദുൽ സലാം പാമ്പു രുത്തി, ഷമീർ രണ്ടത്താണി, അസൈനാർ മുസ്ലിയാർ, സൈനുദ്ധീൻ കുനിയിൽ, സാക്കിർ കൂടാളി, മുജീബ് കാലടി സംബന്ധിച്ചു.

Advertisment