Advertisment

സി.കെ ഹംസക്കോയക്ക് റിയാദ് കെ.എം.സി.സി യാത്രയയപ്പ് നൽകി

author-image
admin
New Update

റിയാദ്: പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സ്പോർട്സ് വിംഗ് ചെയർമാൻ സി.കെ.ഹംസക്കോയക്ക് കമ്മിറ്റി യാത്രയയപ്പ് നൽകി. പ്രസിഡണ്ട് സി.പി.മുസ്തഫ സെൻട്രൽ കമ്മിറ്റിയുടെ ഉപഹാരം ഹംസക്കോയക്ക് സമ്മാനിച്ചു.

Advertisment

publive-image

റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സ്പോർട്സ് വിംഗ് ചെയർമാൻ സി.കെ. ഹംസക്കോയക്ക് പ്രസിഡണ്ട് സി.പി.മുസ്തഫ ഉപഹാരം നൽ കുന്നു

കഴിഞ്ഞ 23 വർഷമായി ജിദ്ദയിലും റിയാദിലുമായി ജോലി ചെയ്ത ഹംസക്കോയ കൂടുതൽ കാലവും റിയാദിലായിരുന്നു ജോലി നോക്കിയിരുന്നത്. ഒരു മെഡിക്കൽ കമ്പനിയിലെ അക്കൗണ്ട്സ് മാനേജറായിരുന്നു. സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവമായിരുന്ന അദ്ദേഹം കെ.എം.സി.സിയുടെ വിവിധ പ്രവർത്തനങ്ങളിലും മുൻപന്തിയിലുണ്ടായിരുന്നു. റിയാദിൽ കെ.എം.സി.സി നടത്തിയ ഫുട്ബോൾ ടൂർണ്ണമെന്റുകളും സ്കൂൾ ഫെസ്റ്റ് അടക്കമുള്ള വിവിധ പരിപാടികളിലും ഹംസക്കോയ നേതൃപരമായ പങ്ക് വഹിച്ചു.

ഹജ്ജ് വളണ്ടിയർ സേവന രംഗത്തും അദ്ദേഹം സജീവമായിരുന്നു. റിയാദ് കെ.എം.സി.സിയുടെ സ്പോർട്സ് വിംഗ് ചെയർമാൻ, കോഴിക്കോട് ജില്ലാ കെ.എം.സി.സി സെക്രട്ടറി, ബേപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറി തുടങ്ങി വിവിധ കമ്മിറ്റികളുടെ ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യയും മൂന്ന് മക്കളുമുണ്ട്. കെ.എം.സി.സി ഓഫീസിൽ ചേർന്ന യാത്രയയപ്പ് ചടങ്ങിൽ സെക്രട്ടറി കബീർ വൈലത്തൂർ, ജാബിർ വാഴമ്പുറം, അൻഷാദ് കൈപ്പമംഗലം, ഹുസൈൻ കുപ്പം, ഷാഫി വടക്കെക്കാട് സംബന്ധിച്ചു.

 

Advertisment