Advertisment

റിയാദിന് നേരെ ഹൂത്തികളുടെ ആക്രമണശ്രമം സഖ്യസേന തകര്‍ത്തു.

author-image
ഗള്‍ഫ് ഡസ്ക്
New Update

റിയാദ്: ഹൂത്തികളുടെ ആക്രമണം വീണ്ടും  സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനുനേരെ ശനിയാഴ്ച രാത്രി ഹൂത്തികള്‍ തൊടുത്ത മിസൈല്‍ അറബ് സഖ്യസേന ആകാശത്ത്‌ വെച്ച് തന്നെ    തകർത്തു. തലസ്ഥാനത്ത് വന്‍സ്ഫോടന ശബ്ദം കേട്ടിരുന്നു. വടക്കു പടിഞ്ഞാറന്‍ നഗരമായ ഖമീസ് മുശൈത്തും ജിസാനും ലക്ഷ്യാക്കി അയച്ച രണ്ട് ഡ്രോണുകളും തകർത്തതായി സഖ്യസേനാ വക്താവ് കേണല്‍ തുർക്കി അല്‍ മാലികി പറഞ്ഞു.

Advertisment

publive-image

ജനവാസ കേന്ദ്രങ്ങളിലേക്ക് സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകളും മിസൈലുകളും അയച്ച് ഹൂത്തികള്‍ യുദ്ധക്കുറ്റം തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങള്‍ക്കനു സൃതമായി ജനങ്ങളുടെ സുരക്ഷക്കാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേണല്‍ തുർക്കി അല്‍ മാലിക്കി കൂട്ടിച്ചേർത്തു.

 

Advertisment