വിലകയറ്റത്തിലും ഇന്ധനം കുടിച്ചു തീർക്കുന്ന ട്രാഫിക്ക് ബ്ലോക്കുകൾ

ലിനോ ജോണ്‍ പാക്കില്‍
Monday, January 22, 2018

ഇന്ധന വിലവർദ്ധനയിൽ പ്രതിഷേധിച്ച് സംസ്ഥാനം 24 ന് വാഹന പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. സാധാരണ യാത്രക്കാരനേ സംബന്ധിച്ച് ഭീമമായ ഇന്ധന വിലവർധന സൗകാര്യ വാഹനങ്ങളേക്കാൾ പൊതുഗതാഗതത്തേ കൂടുതൽ ആശ്രയിക്കാൻ ഇടയാകും.

കൃത്യ സമയം പാലിക്കാൻ സാധിക്കുന്നുവെങ്കിൽ എപ്പോഴും പൊതുഗതാഗത വാഹന സൗകര്യങ്ങൾ തന്നേയാണ് ദൂരയാത്രകൾക്ക് ആളുകൾ ഇഷ്ടപ്പെടുന്നതും . തിരക്ക് കുറയ്ക്കുവാൻ സഹായകവുമായ കാര്യം.

എന്നാൽ നഗരത്തിലെ ട്രാഫിക്ക് ബ്ലോക്കുകൾ ഈ കണക്ക് കുട്ടലുകൾ ഒക്കെ താളം തെറ്റിക്കാറുണ്ട്. പല കാരണങ്ങൾ കൊണ്ട് ഗതാഗത കുരുക്കിന് സാഹചര്യങ്ങൾ കൂടുതലാണ്.

രാഷ്ട്രീയ പ്രകടനങ്ങൾ, മത സമ്മേളനങ്ങൾ, സാംസ്കാരിക ഘോഷയാത്രകൾ ,റോഡുപണികൾ അങ്ങനെ പലതും. ഇവയെല്ലാം തന്നെ സമൂഹത്തിന്റെ ഭാഗമാണ് ഒന്നും മാറ്റി നിർത്തുവാനും സാധ്യവുമല്ല. എങ്കിൽ തന്നെയും മുൻകൂട്ടി കണ്ടറിഞ്ഞ ഗതാഗത നിയന്ത്രണമോ വഴി തിരിച്ചുവിടലോ വലിയ കുരുക്കിൽ നിന്ന് വാഹന യാത്രികരെ ഒരു പരിധി വരെ രക്ഷിക്കും.

മലയാളികളുടെ മനസ്സ് പ്രകാരം, വലിയ തിരക്കിലേക്ക് ചെന്ന് പെടാൻ ആഗ്രഹിക്കാറില്ല മറ്റു എളുപ്പവഴി സ്വീകരിക്കുകയാണ് പതിവ്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന യാത്രാ കുരുക്കിൽ , ഇന്ധനനഷ്ടവും സമയനഷ്ടവും ഉണ്ടാവുന്നുണ്ട്. ആരുടേയും കുറ്റമല്ലെങ്കിൽ കൂടി ജന ജീവിതത്തേ ബാധിക്കുന്ന ഇത്തരം ട്രാഫിക്ക് കുരുക്കുകൾ നിയന്ത്രിക്കപ്പെടുക തന്നെ വേണം.

ഒരു സാധാരണക്കാരൻ വ്യാവസായിക സംരംഭം ആരംഭിക്കുമ്പോൾ ആ വ്യക്തിക്ക് ഒരു പാട് നിയമങ്ങളും ചട്ടങ്ങളും പാലിച്ചാൽ മാത്രമാണ് അതിന് അനുമതി ലഭിക്കുക. സംരംഭം ആരംഭിച്ചാൽ തന്നേയും വീണ്ടും പരിശോധനകളും വിലയിരുത്തലുകളും സർക്കാർ ഭാഗത്ത് നിന്ന് ഉണ്ടാകാറുണ്ട്. അത് നല്ലതും ശരിയായ കാര്യവും തന്നേയാണ്. ജനത്തിന്റെ ആവിശ്യമായത് കൊണ്ട് എന്ത് നഷ്ടം സഹിച്ചും ജനം ആ നിയമങ്ങൾ പാലിക്കുന്നു.

തിരിച്ചു ചിന്തിച്ചാൽ ജനത്തിനെന്താണ് ലഭിക്കുന്നത്, റോഡ് ടാക്ക്സ്സും സർവ്വനികുതിയും അടച്ചാലും നിയമത്തിന്റെ തായ യാതൊരു സംരക്ഷണമോ ആനുകൂല്യമോ ലഭിക്കുന്നില്ല. ജനത്തിനാകെ അഞ്ച് വർഷം കൂടുമ്പോൾ ഒരു അവസരം കേരള ജനത മാറിം മറിച്ചും പരീക്ഷിച്ചു തോറ്റുപോയവരാണ്. അക്കരെ പച്ചയുടെ പ്രതീതിയാണ് ജനക്കൾക്ക് ഒരോ ഭരണവും.

മാറ്റുവിൻ ചട്ടങ്ങളെ അല്ലെങ്കിൽ മാറ്റു മത് നിങ്ങളെ തന്നെ യും. ഒരു പാട് മികച്ച യുവ ഐ എ സ്സുകാരും പ്രതിഭകളുമുള്ള നാട്ടിൽ ,ജനങ്ങളെ ബാധിക്കുന്ന നിത്യജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കാണുക ബാലികേറാമലയൊന്നുമല്ല. മുന്നിട്ടിറങ്ങുക അത്ര മാത്രം.

വിലക്കയറ്റ മോ അതിനെതിരെയുള്ള പണി മുടക്കോ ഏത് തന്നേ ആയാലും, സാധാരണക്കാരന്റെ പോക്കറ്റിലെ പണത്തിൽ നിന്നാണ് കുറവ് സംഭവിക്കുന്നത്. നേതാക്കളോ ഭരണ കർത്താക്കളോ ചിലവ് കുറയ്ക്കുകയില്ല, ആർഭാടങ്ങളും സൗകര്യങ്ങളും അങ്ങനെ തന്നെ യുണ്ടാവും.

ജനങ്ങൾ ശക്തമായി പ്രതികരിക്കേണ്ടിയിരിക്കുന്നു. കൊടിയുടെ നിറം നോക്കാതെ ,ശ്രീജിത്തിന് വേണ്ടി സാമൂഹ്യ മാധ്യമങ്ങളിൽ ഒന്നിച്ചതു പോലെ , അർഹതയുളള നീതിക്കായി ശബ്ദം ഉയർത്തണം.

ഫേസ്റ്റ് ബുക്ക് ലൈവിലൂടെ പോലും ഇന്ന് ആളുകൾ പത്രക്കാരെ പോലെ സംസാരിക്കുന്നു. സെൽഫീ വീഡിയോകളായി ജനങ്ങൾക്ക് വാർത്ത ഇടാവുന്ന സെൽഫി ജേർണലിസ്റ്റു പോലുള്ള നൂതന വെബ് പോർട്ടെലുകൾ ജനങ്ങളുടെ ഹൃദയത്തിൽ നിന്നു ഉയരുന്ന പരാതികൾക്കും വാർത്തകൾക്കും പ്രാധാന്യം കൊടുക്കുന്ന വയാണ്.

നിരന്തരം വിലകയറ്റവും പണിമുടക്കും കൊണ്ട് ജനജീവിതം ദുസ്സഹമാകുമ്പോൾ. വെർച്ചവൽ വേൾഡ് എന്ന ആക്ഷേപിക്കപ്പെടുന്ന ഓൺലൈൻ ലോകത്തിന്, രാഷ്ട്രീയ ദേത മന്യേ ധാരാളം നല്ല പ്രവർത്തനങ്ങൾക്ക് ഒന്നിച്ച് നിൽക്കുവാൻ സാധിക്കും. അഴിമതിയും അലസതയും കൊണ്ട് പിന്നോട്ടു പോകേണ്ടിയതല്ല നമ്മുടെ നാട് .

ലോകം മുന്നോട്ട് കുതിക്കുമ്പോൾ ദൈവത്തിന്റെ സ്വന്തം നാടിനും പണിമുടക്കുകൾ അല്ലാതെ കുറേ നല്ല മാറ്റങ്ങളുടേയും മാതൃകകളുടേയും നാടായി ലോകത്തിന് സംഭാവനകൾ നൽകാൻ സാധിക്കട്ടെ.

×