Advertisment

ഇടതൂർന്ന വനങ്ങള്‍ക്കും മലകള്‍ക്കും നടുവിലുള്ള പൂക്കോട് തടാകം

author-image
admin
New Update

publive-image

Advertisment

കേരളത്തിലെ വയനാട് ജില്ലയിലെ ഒരു തടാകമാണ് പൂക്കോട് തടാകം. തടാകത്തിനു ചുറ്റും ഇടതൂർന്ന വനങ്ങളും മലകളുമാണ്. സമുദ്രനിരപ്പിൽ നിന്നും 2100 മീറ്ററിലധികം ഉയരത്തിലാണ് പൂക്കോട് തടാകം സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ ഇത്രയും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു തടാകവുമില്ല.

വയനാട് ചുരം കയറിക്കഴിഞ്ഞാൽ കാണുന്ന ലക്കിടിയിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ ഇടതുവശത്തായി പൂക്കോട് തടാകത്തിലേക്കുള്ള വഴി കാണാം.

publive-image

മനോഹരമായ പല തരത്തിലുള്ള നിരവധി മരങ്ങൾ ചുറ്റിനും നിറഞ്ഞു നിൽക്കുന്ന ഒരു സുന്ദരിയാണ് പൂക്കോട് തടാകം. പ്രകൃതി സദാ സമയം അണിഞ്ഞൊരുങ്ങി നിൽക്കുന്നു. തടാകത്തിലെ ബോട്ടിംഗാണ് പ്രധാന ആകർഷണീയത.

publive-image

രണ്ട് തരത്തിലുള്ള ബോട്ടുകളാണ് ഉള്ളത്, തുഴയുന്നവയും ചവിട്ടുന്നവയും. സഞ്ചാരികളുടെ ഇഷ്ടത്തിനനുസരിച്ച് ഏതു വേണമെങ്കിലും എടുക്കാം. നാലു പേർക്കും എട്ടു പേർക്കും കയറാവുന്ന വിധത്തിലാണ് ബോട്ടുകൾ. അതു കൂടാതെ കായാക്കിംഗ് സൗകര്യവും ഇവിടെയുണ്ട്.

പ്രകൃതിയെ മലിനപ്പെടുത്താതെ, അതുപോലെ തന്നെ നിലനിറുത്തി കൊണ്ടാണ് പൂക്കോട് സഞ്ചാരികളെ അങ്ങോട്ടേക്ക് സ്വാഗതം ചെയ്യുന്നത്. തടാകത്തിനു ചുറ്റും നടവഴിയുമുണ്ട്. കാടും തടാകവും അതിരിടുന്ന വഴിയിലൂടെ കാഴ്ചകൾ കണ്ട് കഥ പറഞ്ഞ് നടക്കാം.

publive-image

തതടാകത്തിൽ നിറയേ നീല ഇനത്തിൽ പെട്ട ആമ്പലുകൾ കാണാം. കേരള ഫിഷറീസ് വകുപ്പ് നടത്തുന്ന ഒരു അക്വേറിയവും തടാകത്തിന് സമീപത്തായിട്ടുണ്ട്.

കോഴിക്കോട് നിന്നുവരുമ്പോൾ വയനാട് ചുരം കയറിക്കഴിഞ്ഞുകാണുന്ന ആദ്യ സ്ഥലമായ ലക്കിടിയിൽ നിന്നും ഏകദേശം രണ്ടു കിലോമീറ്റർ കല്പറ്റ റോഡിൽ സഞ്ചരിച്ചാൽ ഇടതു വശത്തായി പൂക്കോട് തടാകത്തിലേക്കുള്ള വഴി കാണാം .

publive-image

13 ഏക്കറാണ് തടാകത്തിന്റെ വിസ്തീർണ്ണം. തടാകത്തിലെ ഏറ്റവും കൂടിയ ആഴം 6.5 മീറ്റർ ആണ്. വൈത്തിരിക്ക് മൂന്നുകിലോമീറ്റർ തെക്കായി ആണ് ഈ തടാകം സ്ഥിതിചെയ്യുന്നത്.

Advertisment