‘കൗമാരക്കാരിയെപോലെ പെരുമാറരുത്, നിങ്ങളൊരു ആന്റിയാണ്’ – ആര് എന്ത് പറഞ്ഞാലും ഞങ്ങള്‍ അതെല്ലാം സ്വീകരിക്കണമെന്നാണോയെന്ന്‍ കരീന

ഫിലിം ഡസ്ക്
Saturday, March 9, 2019

ബോളിവുഡ് താരസുന്ദരി കരീന കപൂർ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ച് വരുകയാണ്. എന്നാൽ 38 കാരിയായ കരീനയുടെ തിരിച്ച് വരവിനെ വിമർശിച്ചും ട്രോളിയും നിരവധി കമന്റുകളാണ് സമൂഹമാധ്യമങ്ങളിൽ വരുന്നത്.

സൽമാൻ ഖാന്റെ സഹോദരൻ അര്‍ബാസ് ഖാന്‍ അവതാരകനായെത്തുന്ന ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് താരത്തിനെതിരെ ഉയർന്ന വിമർശനങ്ങളും ട്രോളുകളും ചർച്ചയായത്. കരീന തന്നെയാണ് കമൻ്റ് വായിച്ചത്.

‘നിങ്ങളൊരു ആന്റിയാണ്, കൗമാരക്കാരിയെപോലെ പെരുമാറരുത്’ എന്നായിരുന്നു കരീനയെക്കുറിച്ച് ഒരു വ്യക്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കമന്റ്. ഇതിനെതിരെ വികാരഭരിതമായ മറുപടിയാണ് കരീന പറഞ്ഞത്.

‘ആളുകൾ ചിന്തിക്കുന്നത് സെലിബ്രിറ്റികൾക്ക് വികാരങ്ങളൊന്നും ഇല്ലായെന്നാണ്. സെലിബ്രിറ്റികളുടെ വികാരങ്ങളെപറ്റി ആളുകൾക്ക് ചിന്തയില്ല. നടന്‍മാര്‍ക്കും നടിമാര്‍ക്കും ഒരു വികാരവും ഇല്ലെന്ന രീതിയിലാണ് ആളുകള്‍ പെരുമാറുന്നത്. ആര് എന്ത് പറഞ്ഞാലും ഞങ്ങള്‍ അതെല്ലാം സ്വീകരിക്കണം എന്നാണ് ആളുകളുടെ നിലപാടെന്നും,’ കരീന പ്രതികരിച്ചു.

×