കല-മഞ്ചേരി ആകാശവാണി നിലയവുമായി സഹകരിച്ച് മലയാള സാഹിത്യ ശില്പശാല നടത്തുന്നു. പ്രവേശനം രചനയുടെ അടിസ്ഥാനത്തിൽ

സമദ് കല്ലടിക്കോട്
Friday, August 3, 2018

മഞ്ചേരി:  കല-മഞ്ചേരി ആകാശവാണി നിലയവുമായി സഹകരിച്ച് എളങ്കൂർ ശ്രീ-ശാസ്താ കോളേജിൽ സെപ്റ്റംബർ 7,8,9 തിയ്യതികളിലായി മലയാള സാഹിത്യ ശില്പശാല നടത്തുന്നു.

തിരൂർ തുഞ്ചൻ കോളേജ് മലയാള വിഭാഗം മേധാവി വിജു നായരങ്ങാടി ക്യാമ്പ് ഡയറക്ടറും മഞ്ചേരി ആകാശവാണി നിലയം മേധാവി ഡി.പ്രദീപ് കുമാർ കോ-ഓർഡിനേറ്ററുമായിരിക്കും. മലയാളത്തിലെ, പ്രശസ്ത എഴുത്തുകാരും ഭാഷാദ്ധ്യാപകരും, രചന വിശകലനം ചെയ്തും, അംഗങ്ങളോട് സംവദിച്ചും, ശില്പശാലയിൽ ഉണ്ടാകും.

15-മുതൽ 30 വയസ്സു വരെ പ്രായമുള്ള 30 പേർക്കാണ് പ്രവേശനം ഉണ്ടാവുക. രചനയുടെ അടിസ്ഥാനത്തിലായിരിക്കും തെരെഞ്ഞെടുപ്പ്. ആഗസ്റ്റ് 20 നുള്ളിൽ രണ്ട് രചനകൾ (കഥയോ കവിതയോ) ഫോട്ടോ, ബയോഡാറ്റ സഹിതം അയക്കണമെന്ന് കോഡിനേറ്റർ അറിയിച്ചു. ഫോൺ:ടി.പി.രാമചന്ദ്രൻ,9447004690.

×