‘എന്റെ കുഞ്ഞുമാലാഖയ്ക്ക് വേണ്ടി ഞാനും എന്റെ സൂപ്പര്‍ ടാലന്റഡ് ഡോക്ടറും ചേര്‍ന്ന് ചെയ്യുന്ന സ്വാഗതനൃത്തം ഇതാ.. ‘ സിസേറിയന് തൊട്ടുമുമ്പുള്ള യുവതിയുടെ നൃത്തം വൈറലാകുന്നു

Saturday, April 28, 2018

ഓപ്പറേഷന്‍ തിയേറ്റില്‍ സിസേറിയന് തൊട്ടുമുമ്പ് സംഗീത ഗൗതം എന്ന നൃത്താധ്യാപിക ഡോക്ടര്‍ക്കൊപ്പം നടത്തിയ കിടിലന്‍ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുകയാണ്.രണ്ടുലക്ഷത്തിലധികം ആളുകളാണ് ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്ത വീഡിയോ കണ്ടിരിക്കുന്നത്. സംഗീതയുടെ ഭര്‍ത്താവും നര്‍ത്തകനുമായ ഗൗതമാണ് ഇരുവരുടെയും വീഡിയോ പകര്‍ത്തിയത്.

‘നൃത്തം ചെയ്യാനുളള ഒരു അവസരവും പാഴാക്കരുത്. അതും പുതിയൊരു ജീവനെ ഭൂമിയിലെത്തിക്കുക എന്ന വലിയൊരു കടമയാണ് നിങ്ങള്‍ക്ക് നിറവേറ്റാനുള്ളതെങ്കില്‍ ആഘോഷം നിര്‍ബന്ധമാണ്.

ജീവിതം ആഘോഷിക്കാന്‍ നൃത്തത്തേക്കാള്‍ മികച്ച വഴി മറ്റെന്താണ് ? അതുകൊണ്ട് എന്റെ കുഞ്ഞുമാലാഖയ്ക്ക് വേണ്ടി ഞാനും എന്റെ സൂപ്പര്‍ ടാലന്റഡ് ഡോക്ടര്‍ വാണി ഥാപ്പറും ചേര്‍ന്ന് ചെയ്യുന്ന സ്വാഗതനൃത്തം ഇതാ..എന്റെ ഭ്രാന്തന്‍ നൃത്തത്തിന് കൂട്ടുനിന്നതിന് നന്ദിയുണ്ട് ഡോക്ടര്‍. കാരണം നിങ്ങളുടെ പിന്തുണയില്ലെങ്കില്‍ ഇത് നടക്കില്ലായിരുന്നു.

എന്റെ ഭ്രാന്തന്‍ ആശയങ്ങള്‍ക്ക് എന്നും പിന്തുണ നല്‍കുന്ന ഗൗതമിനും നന്ദി.’ഓപ്പറേഷന്‍ തിയേറ്ററിലെ തന്റെ നൃത്തത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് സംഗീത കുറിച്ചു.

×