Advertisment

മൂസയും പാത്തുവും പ്രേഷകരെ കൈലെടുത്തു.കോമഡി ഷോ – സംഗീത രാവ്’ ജിദ്ദ പ്രവാസി സമൂഹത്തിന് കണ്ണിനും കാതിനും കുളിരേകി.

author-image
admin
New Update

ജിദ്ദ: മാസ് ജിദ്ദയുടെ നേതൃത്വത്തില്‍ ജിദ്ദയില്‍ സംഘടിപ്പിച്ച ‘കോമഡി ഷോ – സംഗീത രാവ്’ ജിദ്ദ പ്രവാസി സമൂഹത്തിന് നല്ലൊരു കലാവിരുന്നായിരുന്നു സമ്മാനിച്ചത്. ടെലിവിഷന്‍ പരിപാടികളിലൂടെ മാത്രം പരിചിതരായ കലാകാരന്‍മാരുടെ പരിപാടികള്‍ നേരില്‍ കാണുവാനും അവരുടെ പരിപാടികള്‍ ആസ്വദിക്കുവാനുമുള്ള നല്ലൊരു അവസരമായിരുന്നു മാസ് ജിദ്ദയുടെ നേതൃത്വത്തില്‍ ഒരുക്കിയ പരിപാടി.

Advertisment

publive-image

കേരളത്തില്‍നിന്നുള്ള കലാകാരന്‍മാരായ വിനോദ് കോവൂര്‍, സുരഭി, കബീര്‍ കാലിക്കറ്റ്, സജീര്‍ തുടങ്ങിയവരുടെ സ്‌കിറ്റുകളും ജിദ്ദയിലെ കലാകാന്‍മാരായ നൂഹ് ഭീമാപള്ളി, ഫര്‍സാന യാസിര്‍, ശബീര്‍ കൊട്ടപ്പുറം, ആശാ ഷിജു, മുംതാസ് അബ്ദുറഹിമാന്‍, സോഫിയ സുനില്‍, മന്‍സൂര്‍ എടവണ്ണ, അഖില ഹസ്സന്‍ എന്നിവരുടെ ഗാനങ്ങള്‍ സദസ്യര്‍ ആസ്വദിച്ചു.

publive-image

ഫിദ നിസ്‌വ, സാവരിയ ചാന്ത്‌നി തുടങ്ങിയവരുടെ നേതൃത്വത്തില്‍ നൃത്തങ്ങളും അരങ്ങേറി. ഫാത്തിമ അബ്ദുല്‍ ലത്തീഫ് അവതാരികയായിരുന്നു. മുസ്ഥഫ മലയില്‍, ഹസ്സന്‍ യമഹ, നൂഹ് ഭീമാപള്ളി, ജുനൈദ് മോളൂര്‍, അബ്ദുറഹിമാന്‍ മഞ്ചേരി, സിദ്ധീഖ് ബാപ്പു രാമനാട്ടുകര എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

 

Advertisment