ഭാമയുടെ പിറന്നാള്‍ ആഘോഷത്തെ അഭിനന്ദിച്ച് ആരാധകര്‍, ഫോട്ടോകൾ വൈറലാവുന്നു

ഫിലിം ഡസ്ക്
Thursday, May 24, 2018

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെ സിനിമയില്‍ തുടക്കം കുറിച്ച് അഭിനേത്രിയാണ് ഭാമ. നീണ്ട മുടിയും വിടര്‍ന്ന കണ്ണുകളുമായെത്തിയ കുസൃതിക്കാരിയെ വളരെ പെട്ടെന്ന് തന്നെ ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളില്‍ ശക്തമായ ആരാധകപിന്തുണയാണ് താരത്തിന് ലഭിച്ചത്.

Image may contain: 1 person, smiling

ഇതിനോടകം തന്നെ 35ലധികം സിനിമകളില്‍ ഭാമ അഭിനയിച്ചിട്ടുണ്ട്. മിനിസ്‌ക്രീനില്‍ നിന്നുമാണ് താരം ബിഗ് സ്‌ക്രീനിലേക്കെത്തിയത്. വിനു മോഹനായിരുന്നു ഭാമയുടെ ആദ്യനായകന്‍.

Image may contain: 1 person

വിനയന്‍ സംവിധാനം ചെയ്ത ഹരീന്ദ്രന്‍ ഒരു നിഷ്‌കളങ്കനായിരുന്നു താരത്തിന്റെ രണ്ടാമത്തെ സിനിമ. ഇന്ദ്രജിത്ത്, മണിക്കുട്ടന്‍ എന്നിവരായിരുന്നു ഈ ചിത്രത്തിലെ പ്രധാന താരങ്ങള്‍. സൈക്കിള്‍, കളേഴ്‌സ്, നീലാംബരി, ജനപ്രിയന്‍, സെവന്‍സ്, ഇവര്‍ വിവാഹിതാരായാല്‍, ഒറ്റമന്ദാരം തുടങ്ങി നിരവധി വ്യത്യസ്തമായ സിനിമകളിലാണ് താരം അഭിനയിച്ചത്.

Image may contain: 1 person, closeup

റഹ്മാനോടൊപ്പം മറുപടി എന്ന ചിത്രത്തിലായിരുന്നു താരം അടുത്തിടെ അഭിനയിച്ചത്. പുതിയ സിനിമകളുടെ തിരക്കിലാണെങ്കിലും താരം തന്റെ പിറന്നാള്‍ ആഘോഷിച്ചത് അല്‍പ്പം വ്യത്യസ്തമായാണ്.
Bhama
അഭയയിലെ അമ്മമാര്‍ക്കൊപ്പമാണ് ഇത്തവണ ഭാമ പിറന്നാളാഘോഷിച്ചത്.

Image may contain: 6 people, people smiling, people sitting

അമ്മമാര്‍ക്കൊപ്പം നിന്ന് കേക്ക് മുറിക്കുന്ന താരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. താരത്തിന്റെ പ്രവര്‍ത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്.

Image may contain: 10 people, people smiling

ജീവിതത്തില്‍ ഏറ്റവും സന്തോഷവതിയായിരിക്കുന്ന സമയത്ത് ഇത്തരത്തിലുള്ള കാര്യം ചെയ്യാന്‍ കാണിച്ച സന്മനസ്സിന് കൈയ്യടിയുമായി നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്.

Image may contain: 6 people, people smiling, people sitting

അതീവ സന്തോഷത്തോടെ കേക്ക് മുറിച്ച് വിതരണം ചെയ്യുന്ന ഫോട്ടോ താരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

 

 

 

×