Advertisment

കൊവിഡ് ബാധിച്ച് വിദേശരാജ്യങ്ങളില്‍ മരിച്ചത് 3,570 ഇന്ത്യക്കാര്‍; സൗദി അറേബ്യയില്‍ മരിച്ചത് 1,154 പേര്‍; കുവൈറ്റില്‍ 546 പേര്‍ക്ക് ജീവന്‍ നഷ്ടമായി-മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ കണക്കുകള്‍ ഇങ്ങനെ

New Update

publive-image

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് വിദേശരാജ്യങ്ങളില്‍ മരിച്ചത് 3,570 ഇന്ത്യക്കാരാണെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേന്ദ്രമന്ത്രി വി. മുരളീധരനാണ് ഇതുസംബന്ധിച്ച കണക്കുകള്‍ രാജ്യസഭയില്‍ അറിയിച്ചത്. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് സൗദി അറേബ്യയിലാണ്. 1,154 പേര്‍.

യുഎഇയില്‍ 894 പേര്‍ മരിച്ചു. 546 ഇന്ത്യക്കാര്‍ക്കാണ് കൊവിഡ് മൂലം കുവൈറ്റില്‍ ജീവന്‍ പൊലിഞ്ഞത്. ഒമാനില്‍ 384,ബഹ്‌റൈനില്‍ 196, ഖത്തറില്‍ 106 എന്നിങ്ങനെയാണ് മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ കണക്കുകള്‍. ആകെ 70 രാജ്യങ്ങളിലാണ് കൊവിഡ് ബാധിച്ച് ഇന്ത്യക്കാര്‍ മരിച്ചത്.

Advertisment