Advertisment

കോവിഡ് ബാധിച്ച് ഗൂഡല്ലൂർ സ്വദേശി യൂസഫ് ഹഫർ അൽ ബാത്തിനിൽ മരണപ്പെട്ടു.

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ഹഫർ അൽ ബാത്തിൻ:( സൗദി അറേബ്യ) കോവിഡ് ബാധയെ തുടന്ന് ഗൂഡല്ലൂർ ദേവർശോല സ്വദേശി യൂസഫ് (59) ഹഫർ അൽ ബാത്തിനിൽ മരണപ്പെട്ടു. മയ്യിത്ത് കിംങ് ഖാലിദ് ജനറൽ ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

publive-image

കഴിഞ്ഞ ഇരുപത്തിനാല് വർഷമായി ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ ആയിശ,മക്കൾ ഹസീന,ജസീന,സുബുന,ഹുസൈൻ. ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് വെൽഫയർ കോർഡിനേറ്റർ മുഹിനുദ്ദീൻ മലപ്പുറത്തിന്റെ നേത്യത്വത്തിൽ ഹഫർ അൽ ബാത്തിനിലെ സോഷ്യൽ ഫോറം വാളന്റിയർമാരായ നൗഷാദ് കൊല്ലം, നൗഫൽ എരുമേലി, ഷിനുഖാൻ എന്നിവർ രേഖകൾ തയ്യാറാക്കാൻ രംഗത്തുണ്ട്.

Advertisment