Advertisment

കോവിഡ് ബാധിച്ച് മരിച്ച പ്രവാസികുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണം - ഖത്തർ ഇൻകാസ്

New Update

publive-image

Advertisment

കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബങ്ങളെയും നഷ്ടപരിഹാര പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഖത്തർ ഇൻകാസ് ആവശ്യപ്പെട്ടു. നാട്ടിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് ലഭിക്കുന്ന ആനുകൂല്യങ്ങൾ വിദേശരാജ്യങ്ങളിൽ മരിച്ചവരുടെ കുടുംബത്തിനും ലഭ്യമാക്കണമെന്ന ആവശ്യവുമായി കേന്ദ്ര, സംസ്ഥാന സർക്കാരുകളെ സമീപിക്കുമെന്ന് ഇൻകാസ് ഖത്തർ സെൻട്രൽ കമ്മറ്റി പ്രസിഡന്റ് സമീർ ഏറാമല പറഞ്ഞു.

ജോലി തേടി വിദേശ രാജ്യങ്ങളിലെത്തിയ പ്രവാസികൾ മരിക്കുന്നതോടെ ഒട്ടേറെ കുടുംബങ്ങളുടെ ഭാവി ഇരുളടയുകയാണ്. കുടുംബനാഥൻറെ വേർപാടോടെ നിരാലംബരാകുന്ന കുടുംബത്തെ സംരക്ഷിക്കാൻ സർക്കാറുകൾക്ക് ബാധ്യതയുണ്ട്. എന്നാൽ ഇന്ത്യക്ക് വിദേശനാണ്യം നേടിത്തരുന്ന പ്രവാസികളെ ഈ പ്രതിസന്ധിഘട്ടങ്ങളിലും അധികാരികൾ വിസ്മരിക്കുകയാണ്.

ജീവിച്ചിരുന്നപ്പോൾ ഈ പ്രവാസികളയച്ച പണം രാജ്യത്തിനും സമൂഹത്തിനും കുടുംബാംഗങ്ങൾക്കും മുതൽകൂട്ടായിരുന്നു. അതിനാൽ തന്നെ ഈ മഹാമാരിയിൽ അവർ മരണമടയുമ്പോൾ അവരുടെ കുടുംബാംഗങ്ങളെ പിന്തുണയ്ക്കേണ്ടത് സർക്കാരുകളുടെ കടമയാണ്. ഗൾഫിലെ ആശുപത്രികളിൽ നിന്ന് ലഭിക്കുന്ന കോവിഡ് മരണ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതനുസരിച്ച് കുടുംബാംഗങ്ങൾക്ക് സഹായം നൽകാൻ സർക്കാരുകൾ തയ്യാറാകണം. ഉചിതമായ നടപടിയെടുത്തില്ലെങ്കിൽ മറ്റ് പ്രവാസി സംഘടനകളുമായി ചേർന്ന് നിയമപരമായി മുന്നോട്ട് പോകാൻ ആലോചിക്കുന്നതായും സമീർ ഏറാമല പറഞ്ഞു

Advertisment