Advertisment

കൊറോണ വാക്സിൻ അവസാനഘട്ട പരീക്ഷണത്തിൽ..

author-image
ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update

യുഎസിൽ പരീക്ഷിച്ച ആദ്യത്തെ കോവിഡ് -19 വാക്സിൻ ശാസ്ത്രജ്ഞർ പ്രതീക്ഷിച്ചതു പോലെ ആളുകളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിച്ചുവെന്ന് ഗവേഷകർ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു.അവസാന ഘട്ട പരീക്ഷണങ്ങൾ ആരംഭിക്കുന്നതിന്‌ സജ്ജമാക്കി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്, ബയോടെക്നോളജി കമ്പനിയായ മോഡേണയുമായി ചേർന്ന് നടത്തിയ പരീക്ഷണങ്ങളിൽ വികസിപ്പിച്ചെടുത്ത വാക്സിൻ ജൂലൈ 27 ന് അടുത്ത നിർണായക ഘട്ടമായ കൂടുതൽ ആളുകളിലെ പരിശോധന ആരംഭിക്കും. കൊറോണ വൈറസിന് ഈ വാക്‌സിൻ പര്യാപതമാണോ എന്നറിയാൻ 30,000 പേരിൽ പഠനം നടത്തും.ഇത്രയധികം ആളുകളിൽ നടത്തുന്ന പരിശോധന കോവിഡ് വാക്‌സിൻ പരീക്ഷണരംഗത്ത് ഇതാദ്യമാണ്.

Advertisment

publive-image

ആദ്യ ഘട്ടത്തിൽ പരീക്ഷണം നടത്തിയ നാൽപ്പത്തഞ്ചുപേരിൽ വിജയകരമായിരുന്നെന്ന് ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഗവേഷകർ പ്രസ്‌താവിച്ചു. വാക്‌സിൻ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതായി ആദ്യഘട്ട പരീക്ഷണത്തിൽ തെളിയിക്കപ്പെട്ടെങ്കിലും കൂടുതൽ ആളുകളിലെ പരിശോധനാഫലം അനുസരിച്ചായിരിക്കും അവസാന വിജയസാധ്യത.

ഈ വർഷാവസാനത്തോടെ വ്യാപകമായി വിതരണത്തിനായി വാക്സിൻ ലഭ്യമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് മോഡേണ പ്രസിഡന്റ് സ്റ്റീഫൻ ഹോഗ് പറഞ്ഞു.

Advertisment