“ഡി റിയാലിറ്റി “19 ഏപ്രില്‍ 26 ന് വെള്ളിയാഴ്ച്ച .

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Tuesday, April 23, 2019

റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ ) പത്തൊമ്പതാമത് വാര്‍ഷികം പ്രമാണിച്ച്  റിയാദില്‍ ആദ്യമായി ഒരു സിനിമാറ്റിക് ഗ്രൂപ്പ് നൃത്ത മത്സരം സംഘടിപ്പിക്കുന്നു  (ഡി’ റിയാലിറ്റി ‘19)  ഈ വരുന്ന ഏപ്രില്‍ 26 (വെള്ളിയാഴ്ച്ച) റിയാദിലെ എക്സിറ്റ് പതിനെട്ടി ലുള്ള നോഫ ഓഡിറ്റോറിയത്തില്‍ വച്ച് വൈകിട്ട് അഞ്ചു മണി മുതല്‍ ആരഭിക്കും

ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളിലുള്ള ഗ്രൂപ്പ് നൃത്ത മത്സരങ്ങളാണ് നടക്കുക.സൗദി അറേബ്യയിലെ വിവിധ നൃത്ത വിദ്യാലയങ്ങളില്‍ നൃത്തം അഭ്യസിക്കുന്ന പ്രഗല്‍ഭരായ കുട്ടികൾ പങ്കെടുക്കുന്നു . മത്സര വിജയികള്‍ക്ക് ആകര്‍ഷകമായ ക്യാഷ് പ്രൈസ്കളാണ് ഒരുക്കിയിരിക്കുന്നത്. 25 ടീമുകൾ പങ്കെടുക്കുന്ന നൃത്ത മത്സരത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായ.തായി സംഘാടകര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു .കൂടുതല്‍ വിവരങ്ങ ള്‍ക്ക്  ബിനു ധര്‍മരാജന്‍ – 0502155416,  ഉമര്‍കുട്ടി – 0558872584,  നിഖില്‍ മോഹന്‍  0537589473 എന്നിവരെ ബന്ധപെടാം

×