Advertisment

ദാറുൽ ഖുർആൻ മദ്രസ്സ പ്രവേശനോത്സവം സംഘടിപ്പിച്ചു.

author-image
ഗള്‍ഫ് ഡസ്ക്
New Update

റിയാദ് : സൗദി ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ ബത്തയിൽ പ്രവർത്തിക്കുന്ന ദാറുൽ ഖുർആൻ മദ്രസ്സയുടെ പുതിയ അദ്ധ്യയന വർഷം തുടങ്ങുന്നതിന്റെ ഭാഗമായി പ്രവേശനോത്സവം സംഘടിപ്പിച്ചു. സൂം മീറ്റിങ് ആപ്പ് വഴി സംഘടിപ്പിച്ച പ്രവേശനോത്സവം സിറാജ് തയ്യിലിന്റെ അദ്ധ്യക്ഷതയിൽ കെ എൻ എം മർക്കസ്സുദ്ധഅവ സംസ്ഥാന സെക്രട്ടറി എൻ എം അബ്ദുൾ ജലീൽ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.

Advertisment

publive-image

ധാർമ്മിക വിദ്യാഭ്യാസം വളർന്നു വരുന്ന തലമുറയുടെ ജീവിതത്തിലെ ഇരു ലോകത്തെയും വിജയത്തിന് നിർബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു. മദ്രസ്സ അവലംബിക്കുന്ന CIER സിലബസ്സിനെക്കുറിച്ചു ആദിൽ നസീഫ് മങ്കട സംസാരിച്ചു. മുനീർ ഹാദി, അസ്‌ക്കർ ഒതായി, ഷാജഹാൻ ചളവറ, സമദ് പുളിക്കൽ എന്നിവർ സംസാരിച്ചു.

സലിം ചാലിയം സ്വാഗതവും സഹ്ൽ ഹാദി നന്ദിയും പറഞ്ഞു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ കുട്ടികൾക്ക് ഉന്നത നിലവാരത്തിൽ മത വിദ്യാഭ്യാസം നൽകി മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയ ദാറുൽ ഖുർആൻ മദ്രസ്സ CIER സിലബസ് ആസ്പദമാക്കി ബത്തയിൽ ആണ് പ്രവർത്തിക്കുന്നത്. മദ്രസ്സയിലേക്കുള്ള പുതിയ അദ്ധ്യയന വർഷത്തേക്കുള്ള യു കെ ജി മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള അഡ്മിഷൻ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

Advertisment