നോമ്പ്തുറയില്‍ വിഭവ രാജാവ് ഈന്തപ്പഴം.

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Thursday, May 2, 2019

റംസാന്‍ വ്രതാനുഷ്ഠാനം ആഗതമായി കഠിനമായി ചിട്ടകളോടെയും നിയന്ത്രണങ്ങ ളോടെ യുമാണ് റംസാന്‍ വ്രതം നോല്‍ക്കുന്നത്. ശാരീരികമായി തളര്‍ത്തുമെങ്കിലും മാന സികമാ യി ബലം നല്‍കുന്ന ഒന്നാണിത്. സാധാരണ നോമ്പു നോറ്റ് പിന്നീട് നോമ്പു തുറക്കുന്ന സമയ ത്തു കഴിയ്ക്കുന്ന ചില പ്രത്യേക ആഹാരങ്ങളുണ്ട്. ഇതില്‍ ഈന്തപ്പഴം ഏറെ പ്രാധാന്യ മുള്ള ഒന്നാണ്. മുസ്ലീമുകളുടെ വ്രതാനുഷ്ഠാനത്തില്‍ ഈ ഭക്ഷണം ഏറെ നിര്‍ബ ന്ധവു മാണ്. റംസാനും ഈന്തപ്പഴും തമ്മില്‍ എന്താണ് ബന്ധമെന്നു പലരും ചിന്തിച്ചു കാണും. എന്തിനാണ് റംസാന്‍ സമയത്ത് ഇത കഴിയ്ക്കുന്നതെന്നും പലരും ചിന്തിയ്ക്കും. ഇതിന് ചില പ്രത്യേക കാരണങ്ങളുണ്ട്.

റംസാന്‍ വൃതം എടുക്കുമ്പോള്‍ രാവിലെ മുതല്‍ പ്രദോഷംവരെ നീണ്ട സമയം ഭക്ഷണവും ജലപാനവുമില്ലാതെയിരിയ്ക്കുമ്പോള്‍ ശരീരം ക്ഷീണിയ്ക്കുന്നതു സ്വഭാവികം. എന്നാല്‍ ഇത്തരം സന്ദര്‍ഭത്തില്‍ ശരീരത്തിന് ആരോഗ്യം നല്‍കാനുള്ള ഉത്തമ വിഭവമാണ് ഈന്തപ്പഴം.

വലുപ്പത്തില്‍ ചെറുതാണെങ്കിലും മധുരമുള്ള ഈ പഴം ഡ്രൈ ഫ്രൂട്‌സിന്റെ വിഭാഗത്തില്‍ പെടുന്നതാണ്. പച്ച ഈന്തപ്പഴവും സാധാരണ ഈന്തപ്പഴവും കാരയ്ക്ക എന്നറിയപ്പെടുന്ന ഉണക്കിയ ഈന്തപ്പഴവുമെല്ലാമുണ്ട്. ഇവയെല്ലാം ഒരു വിധത്തില്‍ അല്ലെങ്കില്‍ വേറെ വിധത്തില്‍ ശരീരത്തിന് ആരോഗ്യം നല്‍കുന്ന ഒന്നുമാണ്.

അയേണ്‍, പ്രോട്ടീന്‍, കാല്‍സ്യം, ഫോസ്ഫറസ് എ്ന്നിവ ധാരാളം അടങ്ങിയ ഒന്നാണ് ഈന്ത പ്പഴം. ശരീരത്തിന് ആവശ്യമായ പല പോഷകങ്ങളും അടങ്ങിയ ഒന്നുമാണിത്. റംസാന്‍  കാലത്ത ഈന്തപ്പഴം കഴിയ്ക്കുന്നതു കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചും എന്തു കൊണ്ടാണ് ഇത് നോമ്പുതുറയ്ക്കുള്ള പ്രധാന വിഭവമായതെന്നതിനെ കുറിച്ചും അറിയൂ,

ഊര്‍ജം

നോമ്പു നോല്‍ക്കുന്ന സമയമാണെങ്കിലും ശാരീരിക പ്രവര്‍ത്തങ്ങള്‍ക്ക് ഊര്‍ജം അത്യാവ ശ്യമാണ്. ഈന്തപ്പഴത്തിലെ അയേണ്‍, പ്രോട്ടീന്‍, കാല്‍സ്യം, ഫോസ്ഫറസ് തുടങ്ങിയ വയടക്കമുള്ള പല വിഭവങ്ങളും ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കുന്നവയാണ്. ശാരീരിക പ്രവര്‍ത്തനങ്ങള്‍ നടക്കാനും ഊര്‍ജം ശരീരത്തില്‍ സംഭരിച്ചു വച്ച് മറ്റു ഭക്ഷണം ശരീരത്തിന് ലഭിച്ചില്ലെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ വരുത്താതെയിരിയ്ക്കാന്‍ ഇത് സഹായിക്കുന്നു.

ശരീരത്തില്‍ നിന്നു ടോക്‌സിനുകള്‍

ശരീരത്തില്‍ നിന്നു ടോക്‌സിനുകള്‍ നീക്കേണ്ടത് ഈ സമയത്തും അത്യാവശ്യമാണ്. നോമ്പു നോല്‍ക്കുന്ന ചിലര്‍ ജലപാനം പോലും ഉപേക്ഷിച്ചായിരിയ്ക്കും, നോമ്പെടുക്കുന്നത്. ശരീരത്തിന്റെ ആരോഗ്യം കാത്തു സംരക്ഷിക്കുന്നതിന് ശരീരത്തില്‍ നിന്നും ടോക്‌സി നുകള്‍ നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്. വെള്ളം കുടിയ്ക്കുന്നത് ഇതിനു സാധാരണ സഹായിക്കും. എന്നാല്‍ മതിയായ അളവില്‍ വെള്ളം ഇല്ലാതെയാകുമ്പോള്‍ ഈ പ്രക്രിയ തടസപ്പെടും. ഈന്തപ്പഴം ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ നീക്കം ചെയ്യാന്‍ സഹായി ക്കുന്ന ഒന്നാണ്. കൊളസ്‌ട്രോളും കൊഴുപ്പുമെല്ലാം അകറ്റാന്‍ ഇത് സഹായിക്കും. ശരീര ത്തിലെ ടോക്‌സിനുകള്‍ നീക്കുന്നതു വഴി ശരീരത്തെ ആരോഗ്യത്തോടെയിരിയ്ക്കാന്‍ ഇത് അത്യാവശ്യവുമാണ്.

വിളര്‍ച്ച, അനീമിയ

ഭക്ഷണക്കുറവ് കൊണ്ട് റംസാന്‍ കാലത്ത് വിളര്‍ച്ച, അനീമിയ പോലുള്ള പ്രശ്‌നങ്ങള്‍ തടയാന്‍ സഹായിക്കുന്ന ഒന്നാണ് ഈന്തപ്പഴം. രക്തമുണ്ടാകാന്‍ സഹായിക്കുന്ന ഒന്നാ ണിത്. നല്ലൊരു അയേണ്‍ സിറപ്പിന്റെ ഗുണം ചെയ്യുന്ന ഒന്ന്. ഈന്തപ്പഴം സിറപ്പും ആരോ ഗ്യത്തിന് ഏറെ ഉത്തമാണ്. ശരീരത്തിലെ രക്തത്തിന്റെ അളവ് ഇത് വര്‍ദ്ധിപ്പിയ്ക്കും.

ബിപി

ബിപി പ്രശ്‌നങ്ങളുള്ളവര്‍ക്ക് നല്ലൊരു മരുന്നാണ് ഈന്തപ്പഴം. ഇതിലെ പൊട്ടാസ്യം, മഗ്നീഷ്യം പോലുള്ളവയാണ് ഈ ഗുണം നല്‍കുന്നത്. രക്തസമ്മര്‍ദമുള്ളവര്‍ക്ക് നോമ്പ് ചിലപ്പോള്‍ ബിപിയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ഈന്തപ്പഴം. രക്തസമ്മര്‍ദം നിയന്ത്രിച്ചു നിര്‍ത്താനു ള്ള നല്ലൊരു മരുന്നെന്നു വേണമെങ്കില്‍ പറയാം. ഇതുവഴി ഹൃദയാരോഗ്യത്തെ സംരക്ഷി യ്ക്കാനും ഈന്തപ്പഴത്തിനു കഴിയും.

പ്രതിരോധ ശേഷി

ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന ഒന്നു കൂടിയാണിത്. ഇത് നല്ലൊരു ആന്റിബ യോട്ടിക്കിന്റെ ഗുണം നല്‍കുക തന്നെ ചെയ്യും. റംസാന്‍ നോമ്പു കാലത്ത് പോഷക ങ്ങളുടെ അഭാവം കാരണം ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്നതു തടയാന്‍ ഈന്തപ്പഴം സഹായിക്കും.

സ്‌ട്രോക്ക്, അറ്റാക്ക്

ഇതിലെ വിവിധ ഘടകങ്ങള്‍ സ്‌ട്രോക്ക്, അറ്റാക്ക് പോലുള്ളവ തടയാന്‍ ഏറെ നല്ലതാണ്. ഹൃദയാരോഗ്യത്തിനും തലച്ചോറിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ഓര്‍മക്കു റവ്, തലവേദന പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റാനും ഇത് ഏറെ നല്ലതാണ്.

ഷുഗര്‍ പ്രശ്‌നങ്ങള്‍

സ്വാഭാവിക മധുരമടങ്ങിയ ഒന്നാണ് ഈന്തപ്പഴം. ഷുഗര്‍ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ഇത്തരം നോമ്പുകള്‍ പലപ്പോഴും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവില്‍ ഏറ്റക്കുറച്ചിലുകളും ഇതുവഴി ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കിയേക്കാം. ഇതിനുള്ള സ്വാഭാവിക പ്രതിവിധി യാണ് സ്വാഭാവിമ മധുരവും ഊര്‍ജവും അടങ്ങിയ ഈ ഭക്ഷണവസ്തു.

ദഹനക്കേട്, മലബന്ധം

ധാരാളം ഫൈബറുകള്‍ അടങ്ങിയ ഒന്നാണ് ഈന്തപ്പഴം. ഭക്ഷണം ഉപേക്ഷിയ്ക്കുന്നതു വഴിയും നീണ്ട ഇടവേളയ്ക്കു ശേഷം ഭക്ഷണം കഴിയ്ക്കുന്നതു വഴിയും വയറിന്റെ ആരോഗ്യാവസ്ഥ മോശമാകാനും ദഹനക്കേട്, മലബന്ധം പോലുളള പ്രശനങ്ങള്‍ വരാനും സാധ്യതയുണ്ട്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ഈന്തപ്പഴം. ഇതിലെ നാരുകള്‍ വയറിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്.

മിതത്വം

റംസാന്‍ വ്രതത്തിന് പലരും ചെയ്യുന്ന ഒന്നുണ്ട്, നോമ്പു നോറ്റ ശേഷം നോമ്പുതുറയുടെ സമയത്ത് വലിച്ചു വാരി ഭക്ഷണം കഴിയ്ക്കുന്ന ശീലം. റംസാന്റെ സന്ദേശം വാസ്തവ ത്തില്‍ മിതത്വം എന്നതാണ്. ഭക്ഷണമുള്‍പ്പെടെ എല്ലാ കാര്യങ്ങളിലും. ഇതിന് പറ്റിയ ഒന്നാണ് പല ആരോഗ്യഗുണങ്ങളും പോഷകങ്ങളും ഒരുപോലെ നല്‍കുന്ന ഈന്തപ്പഴം പോലുള്ള ഡ്രൈ നട്‌സ്. അമിത ഭക്ഷണം ശരീരത്തിന് ദോഷം ചെയ്യുകയും ചെയ്യും. പ്രത്യേകിച്ചും നീണ്ട ഇടവേളയ്ക്കു ശേഷം ദഹനത്തിന് അധികം സമയം ബാക്കിയില്ലാത്ത രാത്രി സമയത്തു വലിച്ചു വാരി കഴിയ്ക്കുമ്പോള്‍.

കൊഴുപ്പ്

ഭക്ഷണം കുറയ്ക്കുമ്പോള്‍ ശരീരത്തിന് ആവശ്യമായ പ്രവര്‍ത്തനത്തിനായി ലഭിയ്ക്കുന്ന കൊഴുപ്പ് ശരീരം സംഭരിച്ചു വയ്ക്കും. ഇത് ചിലരില്‍ തടി കൂടാനും ഇടയാക്കും. എന്നാല്‍ ഈന്തപ്പഴം കൊഴുപ്പു തീരെയില്ലാത്തതു കൊണ്ടുതന്നെ ഈ പ്രശ്‌നത്തിനുള്ള നല്ലൊരു പരിഹാരമാണ്.

തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന ഒന്നു കൂടിയാണ്

തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന ഒന്നു കൂടിയാണ് ഈന്തപ്പഴം. പ്രത്യേ കിച്ചും ഭക്ഷണമില്ലാത്ത അവസ്ഥയില്‍ ദേഷ്യവും തലവേദനയുമെല്ലാം വരുന്നത് സാധാര ണയാണ്. ഈന്തപ്പഴത്തിലെ വിവിധ ഘടകങ്ങള്‍ ഇതിനുള്ള നല്ലൊരു പരിഹാരമാണ്. ഇത് തലച്ചോറിന്റെ ആരോഗ്യം സംരക്ഷിയ്ക്കും. മധുരം ഊര്‍ജം നല്‍കും.

×