Advertisment

ഡി സി സി ജനറൽ സെക്രട്ടറിക്ക് ഒ ഐ സി സി സ്വീകരണം നൽകി.

New Update

ജിദ്ദ: പാലക്കാട് ജില്ലാ ഡി സി സി ജനറൽ സെക്രട്ടറിയും തൃത്താലയിലെ മുതിർന്ന കോൺഗ്രസ്സ് നേതാവുമായിരുന്ന പി വി മുഹമ്മദാലിക്ക് ജിദ്ദയിലെ ഒ ഐ സി സി പാലക്കാട് ജില്ലാ കമ്മറ്റി സ്വീകരണം നൽകി.

Advertisment

publive-image

പാലക്കാട് ജില്ലാ ഡി സി സി ജനറൽ സെക്രട്ടറി ശ്രീ: പി വി മുഹമ്മദലി സ്വീകരണ യോഗത്തിൽ സംസാരിക്കുന്നു

ഇന്ത്യ ഇന്ന് നേരിടുന്ന വലിയ വിപത്തുകളെ കുറിച്ച് മനസ്സിലാക്കാൻ കഴിവില്ലാതെ, ഫാസിസം ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന ബി ജെ പി യുടേയും സംഘപരിവാർ ശക്തികളുടേയും ഭരണ പരിഷ്‌ക്കാരത്തെ മാറ്റിയെടുക്കേണ്ടത് അത്യാവശ്യമാണെന്നും ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങൾക്ക് സംരക്ഷണം കൊടുക്കാൻ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിന് മാത്രമേ കഴിയുകയുള്ളൂവെന്നും മുഖ്യ അതിഥിയായി പ്രസംഗിച്ച ഡി സി സി ജനറൽ സെക്രട്ടറി ശ്രീ: പി വി മുഹമ്മദാലി അഭിപ്രായപ്പെട്ടു.

publive-image

ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിന്റെ പതനം കാണാൻ ആഗ്രഹിച്ച ഇടതു പക്ഷ പ്രസ്ഥാനങ്ങളുടെ ബി ജെ പി യോടുള്ള ഇപ്പോഴത്തെ അടുപ്പം കോൺഗ്രസ്സിന്റെ പരാജയം കാണാൻ വേണ്ടി മാത്രമാണെന്നും, പരാജയപ്പെടുത്തുന്തോറും ഉയർച്ചയിലേക്കാണ് കോൺഗ്രസ്സ് പോയി കൊണ്ടിരിക്കുന്നത് എന്നും തിരിച്ചറിയാത്ത തെഴിലാളി പാർട്ടി എന്നവകാശപ്പെട്ടിരുന്നവരൊക്കെ ബൂർഷാപാർട്ടിയായി മാറിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

സമാധാന അന്തരരേക്ഷത്തിലൂടെ കേരളത്തെ നയിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി യുടെ വികസനങ്ങൾ ഓരോന്നും എടുത്തു പറയാനുണ്ടായിരുന്നെന്ന തിരിച്ചറിവ് ഇടതു പക്ഷത്തെ അധികാരത്തിലേറ്റിയവർക്ക് ഇപ്പോൾ ധ്യമായികൊണ്ടിരിക്കുകയാണ് എന്നും ഡി സി സി ജനറൽ സെക്രട്ടറി പറഞ്ഞു.

ജിദ്ദ ഒ ഐ സി സി യുടെ പ്രവർത്തനങ്ങളെ കുറിച്ചും, ജില്ലയിൽ പാലക്കാട് ജില്ലാ ഒ ഐ സി സി ചെയ്തു പോരുന്ന ജീവകാരുണ്യങ്ങളെ കുറിച്ചും അഭിനന്ദിച്ചു സംസാരിച്ചു.

ജില്ലാ കമ്മറ്റി പ്രസിഡന്റ് കരീം മണ്ണാർക്കാട് അധ്യക്ഷനായ സ്വീകരണ യോഗത്തിലേക്ക് ജില്ലാ കമ്മറ്റിയുടെ സീനിയർ നേതാവ് മുഹമ്മദാലിക്ക ജെ എൻ എച് ബൊക്ക നൽകിയും, തൃത്താല മണ്ഡലത്തിന് വേണ്ടി മുജീബ് തൃത്താല ഷാൾ അണിയിച്ചും ഡി സി സി ജനറൽ സെക്രട്ടറിയെ സ്വീകരിച്ചു.

കെ പി സി സി ഐ ടി വിഭാഗം മെമ്പർ എൻജിനീയർ ഇഖ്ബാൽ പോക്കുന്ന് യോഗം ഉദ്ഘാടനം ചെയ്തു. ബി ജെ പി സർക്കാരിന്റെ ജന ദ്രോഹ നടപടികളും ഫാസിസത്തിന് വളം വെച്ച് കൊടുക്കുന്നതുമായ ഇപ്പോഴത്തെ നടപടിയെ ഇന്ത്യൻ ജനത തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയസാണെന്നും, വരാൻ പോവുന്ന ലോകസഭാ തെരഞ്ഞെടുപ്പോട് കൂടി ലോക ജനതക്ക് മുന്നിൽ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിന്റെയും രാഹുൽ ഗാന്ധിയുടെയും പുതിയ കാൽവെപ്പുകൾക്ക് ആക്കം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.

ഒ ഐ സി സി ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറി ശ്രീ: ശരീഫ് കുഞ്ഞു മുഖ്യ പ്രഭാഷണം നടത്തി. അക്രമ രാഷ്ട്രീയവും, ഗുണ്ടായിസവും കൈമുതലാക്കിയ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നിലപാടുകൾക്കെതിരെയുള്ള ഒരു തിരിച്ചടി ചെങ്ങന്നൂരിൽ നമുക്ക് കാണാൻ സാധിക്കുമെന്നും, പരാജയത്തിന്റെ പടുകുഴിയിലേക്ക് മാറികഴിഞ്ഞ ഭരണത്തിന്റെ വിലയിരുത്തലുകൾ ഈ തെരഞ്ഞെടുപ്പോട് കൂടി അറിയാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജിദ്ദ കമ്മറ്റി ആക്ടിങ് പ്രസിഡന്റ് ഷുക്കൂർ വക്കം, ജനറൽ സെക്രട്ടറി സക്കീർ ഹുസ്സൈൻ എടവണ്ണ, വൈസ്‌ പ്രസിഡന്റ് ഷറഫുദ്ദീൻ കായംകുളം, മുൻ ജിദ്ദ കമ്മറ്റി പ്രസിഡന്റ് മജീദ് നഹ, ഗ്ലോബൽ കമ്മറ്റി മെമ്പറായ അലി തേക്ക്തോട്, മുൻ ഗ്ലോബൽ കമ്മറ്റി മെമ്പർ കാവുങ്ങൽ അബ്ദുറഹിമാൻ, മുൻ ജില്ലാ കമ്മറ്റി പ്രസിഡന്റ് മുസ്തഫ തുറക്കൽ, ഗ്ലോബൽ കമ്മറ്റി മെമ്പർ മുജീബ് മൂത്തേടത്, റീജ്യണൽ കമ്മറ്റി സെക്രട്ടറി മുജീബ് തൃത്താല എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.

ഡി സി സി ജനറൽ സെക്രട്ടറിക്ക് ജില്ലാ കമ്മറ്റിയുടെ ഉപഹാരം പ്രസിഡന്റ് കരീം മണ്ണാർക്കാട് നൽകി. ജിദ്ദ കമ്മറ്റിക്ക് വേണ്ടി ഹാഷിം കോഴിക്കോട്, പ്രവാസി സേവന കേന്ദ്രക്ക് വേണ്ടി അലി തേക്ക് തോട്, പട്ടാമ്പി മണ്ഡലത്തിന് വേണ്ടി അനീസ് പട്ടാമ്പി, പാലക്കാട് മണ്ഡലത്തിന് വേണ്ടി ഷഫീഖ് പാലക്കാട്, മണ്ണാർക്കാട് മണ്ഡലത്തിന് വേണ്ടി ഷാഫി കുളങ്ങര എന്നിവർക്ക് പുറമെ വിവിധ ജില്ലാ, ഏരിയാ കമ്മറ്റികൾക്ക് വേണ്ടി വിവിധ ഭാരവാഹികൾ ഷാൾ അണിയിച്ചു.

അട്ടപ്പാടിയിൽ മരണപ്പെട്ട കുടുംബത്തിനുള്ള ജില്ലാ കമ്മറ്റിയുടെ ധനസഹായത്തിന്റെ ചെക്ക് മുസ്തഫ തുറക്കൽ കൈമാറി.

കൊല്ലം സ്വദേശിയും, നിർധന കുടുംബത്തിലെ പഴയ പ്രവാസിയും, ആക്സിഡന്റിൽ തലക്ക് ക്ഷതമേറ്റ് ചികിത്സയിൽ കഴിയുന്ന,

ഭാര്യയും ആറ് വയസ്സായ ഒരു മകളും, വൃദ്ധ മാതാപിതാക്കളുമായി കഴിയുന്ന വിജേഷ് പള്ളിമണ്ണിന് കൊല്ലം ജില്ലാ കമ്മറ്റിയുടെ 'തലചായ്ക്കാൻ ഒരിടം' എന്ന പദ്ധതിയിലേക്ക് ഉമ്മൻ ചാണ്ടിയുടെ നിർദേശപ്രകാരം പാലക്കാട് ജില്ലാ കമ്മറ്റിയുടെ സഹായ ധനം ഡി സി സി ജനറൽ സെക്രട്ടറി കൊല്ലം ജില്ലാ കമ്മറ്റി പ്രസിഡന്റ് തോമസ് വൈദ്യന് കൈമാറി.

നാൽപ്പത് വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഷറഫുദ്ദീൻ കായംകുളത്തിന് ഡി സി സി ജനറൽ സെക്രട്രറി മെമന്റോ നൽകി യാത്രയപ്പ് നടത്തി.

ശ്രീജിത് കണ്ണൂർ, ഹക്കീം പാറക്കൽ, സഹീർ മാഞ്ഞാലി, തോമസ് വൈദ്യൻ, ലത്തീഫ് മക്രേരി, നസീർ അറുകുറ്റി, കുഞ്ഞിമുഹമ്മദ് കൊടശ്ശേരി, യൂനുസ് കാട്ടൂർ, അഷ്‌റഫ് വടക്കേക്കാട്, സക്കീർ ചെമ്മന്നൂർ, ഇസ്മായിൽ കൂരിപ്പൊയിൽ, ജലീഷ് കാളികാവ്, സിദ്ദീഖ് പുല്ലങ്കോട്, സിയാദ് വല്ലാഞ്ചിറ, അഷ്‌റഫ് കൂരിയോട് എന്നിവർ ആശംസകൾ അറിയിച്ചു.

തുടർന്ന് ഷിജു ജോണിന്റെ നേതൃത്വത്തിൽ ജിദ്ദയിലെ പ്രശസ്ത ഗായകരായ ആശാഷിജു, ഓമനക്കുട്ടൻ, റഹീം കാക്കൂർ, അനസ് കോതമംഗലം, അണിനിരത്തി സംഗീത സന്ധ്യയും ഉണ്ടായി. പാലക്കാട് ജില്ലാ കമ്മറ്റിയുടെ പേരിൽ അനൗൺസർ ഹമീദ് തയ്യാറാക്കിയ ഗാനം അദ്ദേഹം ആലപിച്ചു. പൊതു സമ്മേളന പരിപാടിക്ക് ജില്ലാ കമ്മറ്റി ജനറൽ സെക്രട്ടറി ജിതേഷ് എറകുന്നത്ത് സ്വാഗതവും ഷക്കീൽ തോമസ് നന്ദിയും പറഞ്ഞു.

 

 

Advertisment