Advertisment

ജിദ്ദയിൽ ആലപ്പുഴ സ്വദേശി ആത്മഹത്യ ചെയ്ത നിലയിൽ; ഏഴു മാസം പ്രായമുള്ള കുഞ്ഞിനും ജീവഹാനി; ഭാര്യആശുപത്രിയിലും

New Update

ജിദ്ദ: വിസിറ്റിങ് വിസയിൽ ജിദ്ദയിലെത്തിയ ആലപ്പുഴ സ്വദേശിയായ യുവാവിനെയും ആൺ കുഞ്ഞിനെയും താമസ സ്ഥലത്തു വെച്ച് മരണപ്പെട്ട നിലയിൽ കണ്ടെത്തി. കിംഗ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റി ആശുപത്രിയിൽ ജോലി ചെയ്തു വരുന്ന നേഴ്‌സിന്റെ ഭർത്താവ് ശ്രീജിത്തിനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇദ്ദേഹത്തിന് മുപ്പതു വയസ്സാണ് പ്രായം. മരിച്ച കുഞ്ഞിന് ഏഴു മാസം മാത്രമേ പ്രായമുള്ളൂ. സുലൈമാനിയ്യയിലെ  ഇവരുടെ താമസസ്ഥലത്താണ് സംഭവം.

publive-image

വിസിറ്റിംഗ് വിസയിൽ മൂന്നു മാസം മുൻപാണ് ശ്രീജിത്തും കുഞ്ഞും ജിദ്ദയിലെത്തിയത്. ശ്രീജിത്തിന്റെ ഭാര്യയെയും കുഞ്ഞിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരിൽ കുഞ് മരിച്ചതായി വിവരം ലഭിച്ചതിനെ തുടർന്ന് ശ്രീജിത്ത് ജീവനൊടുക്കിയതാകാം എന്ന സംശയവും ഉണ്ട്. ശ്രീജിത്തിന്റെ ഭാര്യയും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ദുരൂഹതയുള്ളതായി സമീപത്തുള്ളവർ അഭിപ്രായപ്പെട്ടു. സംഭവസ്ഥലത്തെത്തിയ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മഹ്ജറിലെ കിംഗ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിലാണ് മൃതദേഹങ്ങൾ ഇപ്പോൾ.

Advertisment