Advertisment

കോവിഡ് മരണം: കോട്ടയം അതിരമ്പുഴ സ്വദ്ദേശി ഇഖ്ബാലിന്‍റെ മൃതദേഹം റിയാദിൽ ഖബറടക്കി.

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

റിയാദ്: കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം റിയാദിൽ മരണപ്പെട്ട കോട്ടയം അതിരമ്പുഴ സ്വദേശി നിരപ്പേൽ ഇഖ്ബാൽ റാവുത്തർ (67) മൃതദേഹം  റിയാദ് ഷിമാൽ മഖ്ബറയിൽ ഖബറടക്കി. കിംങ്ങ് ഫഹദ് മെഡിക്കൽ സിറ്റി ഹോസ്പിറ്റലിൽ ചികിൽസയിൽ ആയിരിക്കെ കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ഇഖ്ബാൽ മരണപ്പെടുന്നത്.

publive-image

കഴിഞ്ഞ മുപ്പത്തിയാറു വർഷം റിയാദിലെ ബത്ഹയിലെ മലയാളികൾക്കിടയിലെ സജീവ സാന്നിദ്ധ്യമായിരുന്നു ഇഖ്ബാൽ.  സൗദി കൺസൽട്ടൻ്റ് കമ്പനിയിൽ ഐ.എസ്. ഒ സ്പെഷ്യലിസ്റ്റായിരുന്നു.  ഭാര്യ ഫാത്തിമാ ബീവി, സഫീജ മക്കൾ ഫെബിന (ടെക്നോ പാർക്ക്), റയാൻ (മോഡേൺ സ്കൂൾ, റിയാദ്  ഇന്ത്യൻ സോഷ്യൽ ഫോറം വെൽഫയർ വോളന്റിയർമാരായ മുനീബ് പാഴൂർ, മുഹിനുദീൻ മലപ്പുറം, അൻസാർ ചങ്ങനാശ്ശേരി, ജുനൈസ് ബാബു, ഷാജഹാൻ വണ്ടിപ്പെരിയാർ, സുഹൃത്തുക്കളായ അഷറഫ് ചെങ്ങളം, മിച്ചു മുസ്തഫ, ഹബീബ് താഴത്തങ്ങാടി എന്നിവർ രേഖകൾ തയ്യാറാക്കി മയ്യത്ത് പരിപാലനത്തിന് നേത്യത്വം നൽകി

Advertisment