Advertisment

ജിദ്ദയിൽ ചികിത്സയിലായിരുന്ന മലയാളി മരണപ്പെട്ടു

New Update

ജിദ്ദ: മൂന്ന് ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി ഹൃദയാഘാതം മൂലം ഞായറാഴ്ച മരണപ്പെട്ടു. ജിദ്ദയിലെ ഇൻഫോ ഗ്രാഫിക്സ് ജീവനക്കാരനും എറണാകുളം കളമശ്ശേരി ശാന്തി നഗർ സ്വദേശിയുമായ നിസാര്‍ (49) ആണ് മരിച്ചത്. 25 വര്‍ഷമായി സൗദിയിൽ ജോലി ചെയ്യുകയായിരുന്നു.

Advertisment

publive-image

അന്തലൂസിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾക്ക് ശേഷം മക്കയിൽ ഖബറടക്കാനാണ് ഉദ്യേശിക്കുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു, ഖബറടക്കത്തിന് നാട്ടിലുള്ള കുടുംബം ജിദ്ദയിൽ എത്തും.

പിതാവ്: വയറാമിത്തല്‍ ഹമീദ്, മാതാവ്: റുഖിയ, ഭാര്യ: പര്‍വീണ്‍, മക്കള്‍: നാദിയ, ആദില്‍, സഹോദരങ്ങൾ: ഹാരിസ്, ഫൗസിയ.

Advertisment